Thursday, December 2, 2010

മലയാളി യുവാവ്‌ കനാലില്‍ മുങ്ങിമരിച്ചു

മലയാളി യുവാവ്‌ അഹമ്മദാബാദില്‍ കനാലില്‍ മുങ്ങിമരിച്ചു
മല്ലപ്പള്ളി: മലയാളി യുവാവ്‌ അഹമ്മദാബാദില്‍ കനാലില്‍ മുങ്ങിമരിച്ചു. തടിയൂര്‍ ഇടയ്‌ക്കാട്‌ അരുവിക്കുഴിയില്‍ എ.ടി. വര്‍ഗീസിന്റെ മകന്‍ ബിജു വര്‍ഗീസ്‌ (40) ആണ്‌ മരിച്ചത്‌. അഹമ്മദാബാദില്‍ ബിസിനസ്‌ നടത്തുകയായിരുന്ന ബിജു കൂട്ടുകാരോടൊപ്പം കനാലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങുകയായിരുന്നുവെന്നാണ്‌ വീട്ടുകാര്‍ക്കു ലഭിച്ച വിവരം.

ഇന്നലെ രാവിലെയാണു സംഭവം നടന്നത്‌. മൃതദേഹം ഇന്നു വൈകിട്ട്‌ നാട്ടിലെത്തിക്കും. സംസ്‌കാരം പിന്നീട്‌. മാതാവ്‌: അമ്മിണി. ഭാര്യ നീന (തൃശൂര്‍). മക്കള്‍: കെവിന്‍, സൂരജ്‌.

============================================

No comments:

Post a Comment