| പോലീസ് വേഷത്തിലെത്തി പണംതട്ടല്‍: രണ്ടുപേര്‍കൂടി പിടിയില്‍ |
| പാണ്ടിക്കാട്: പട്ടിക്കാട് ചുങ്കത്ത് പോലീസ് വേഷത്തിലെത്തി ബൈക്ക് യാത്രക്കാരനില്‍നിന്നു രണ്ടേമുക്കാല്‍ ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ രണ്ടുപേരെക്കൂടി പോലീസ് പിടികൂടി. കോട്ടയം സ്വദേശികളായ ഇരുട്ടുമാലിയില്‍ അബ്‌ദുല്‍ സ്വാലിഹ്(51), സംക്രാന്തി കളത്തില്‍ ജോയി(41) എന്നിവരെയാണു പെരിന്തല്‍മണ്ണ-മണ്ണാര്‍ക്കാട് റോഡില്‍നിന്നു പിടികൂടിയത്. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ പെരിന്തല്‍മണ്ണയില്‍ തട്ടിപ്പ് നടത്താന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഇവര്‍ വലയിലായത്. കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇവര്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പോലീസ് പോലീസ് പറഞ്ഞു. 2009 ഡിസംബര്‍ ഒമ്പതിനാണു പെരിന്തല്‍മണ്ണയിലെ പുത്തന്‍പുരക്കല്‍ ഷംസുദ്ദീന്‍ ഒലിപ്പുഴയിലെ ബന്ധുവിന്റെ അടുത്തേക്കു സ്‌ഥലക്കച്ചവടത്തിനായി ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന പണം കാറിലും ബൈക്കിലുമായെത്തിയ സംഘം തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം എട്ടേക്കറ മനോമോഹന്‍, തടത്തില്‍ വിജയന്‍, ശ്രീശൈലം ഈശ്വരന്‍, പുലിയാട്ടില്‍ അശോകന്‍ എന്നിവരെയും ഇവര്‍ സഞ്ചരിച്ചിരുന്ന കാറും നേരത്തേ പോലീസ് പിടികൂടിയിരുന്നു. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. |
Thursday, December 16, 2010
പോലീസ് വേഷത്തില്‍ പണംതട്ടല്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment