Friday, December 17, 2010

മോനിപ്പള്ളിയില്‍ ബൈക്കില്‍ കെ.എസ്‌.ആര്‍.ടി.സി. ബസിടിച്ചു രണ്ടു യുവാക്കള്‍ക്കു പരുക്ക്‌
കുറവിലങ്ങാട്‌: എം.സി.റോഡില്‍ മോനിപ്പള്ളി ആച്ചിക്കവലക്കു സമീപം കെ.എസ്‌. ആര്‍.ടി.സി. ബസ്‌ ബൈക്കിലിടിച്ച്‌ രണ്ടു യുവാക്കള്‍ക്ക്‌ ഗുരുതര പരുക്ക്‌.

കുടമാളൂര്‍ വടക്കേപുത്തന്‍പറമ്പില്‍ ജസ്‌റ്റിന്‍ (24), കൈപ്പുഴ സ്വദേശി അഭിന്‍ ദേവസ്യ (23)എന്നിവര്‍ക്കാണു പരിക്കേറ്റത്‌. അഭിന്റെ നില ഗുരുതരമാണ്‌. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെ എട്ടരയോടെയാണ്‌ അപകടം. കോട്ടയത്തുനിന്നു തൃശൂര്‍ക്കു പോയ കെ.എസ്‌. ആര്‍.ടി.സി. ലിമിറ്റഡ്‌ സ്‌റ്റോപ്പ്‌ ഓഡിനറി ബസ്‌ കോതമംഗലത്തു പോയി മടങ്ങുകയായിരുന്ന യുവാക്കളുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ബൈക്ക്‌ പൂര്‍ണമായി തകര്‍ന്നു. ബൈക്കിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു അഭിനവ്‌. ജസ്‌റ്റിന്‍ ഹെല്‍മറ്റ്‌ ധരിച്ചിരുന്നതിനാല്‍ ഗുരുതര പരിക്കേറ്റിട്ടില്ല.

ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന്‌ എം.സി.റോഡില്‍ തടസപ്പെട്ട ഗതാഗതം കുറവിലങ്ങാട്‌ പോലീസ്‌ എത്തി പുനഃസ്‌ഥാപിച്ചു.
======================================================

No comments:

Post a Comment