Sunday, December 19, 2010

പ്രവാസി വാര്‍ത്തകള്‍

ചരമം-വിജി ഫിലിപ്പ് (അമേരിക്ക)
Posted on: 19 Dec 2010


ഫിലാഡല്‍ഫിയ: പത്തനംതിട്ട കോഴഞ്ചേരി വെള്ളാറേത്ത് പുളിയിലേത്ത് തോമസ് ഫിലിപ്പ്-സാറാമ്മ ദമ്പതികളുടെ മകന്‍ വിജി ഫിലിപ്പ് (39) അമേരിക്കയിലെ ഫിലാഡല്‍ഫിയായില്‍ അന്തരിച്ചു. 

ഭാര്യ ലിസ സൂസന്‍ കോട്ടയം ചമ്പക്കര കൊടപ്പനപ്പൊയ്കയില്‍ കുടുംബാംഗമാണ്. മകള്‍: ജൂലിയ. സഹോദരങ്ങള്‍: റെജി ഫിലിപ്പ്, സജി ഫിലിപ്പ് (യു.എസ്.എ), മിനി ബിജു (യു.എസ്.എ). 

ഡിസംബര്‍ 19 ഞായറാഴ്ച്ച വൈകീട്ട് 4 മുതല്‍ 8 വരെ സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡെല്‍വെയര്‍വാലിയില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം ഡിസംബര്‍ 20 തിങ്കളാഴ്ച്ച സെന്റ് പീറ്റര്‍ ആന്റ് സെന്റ് പോള്‍സ് സെമിത്തേരിയില്‍ സംസ്‌കരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: കൊച്ചുമോന്‍- 6105179515, ജിബി-6108062146

=====================================================

No comments:

Post a Comment