Saturday, December 18, 2010

Cricket

ഒന്നാം ടെസ്‌റ്റ്: ദക്ഷിണാഫ്രിക്കയ്‌ക്ക് 230 റണ്‍സ്‌ ലീഡ്‌

സെഞ്ചൂറിയന്‍: സൂപ്പര്‍ സ്‌പോര്‍ട്‌ പാര്‍ക്ക്‌ ഗ്രൗണ്ടില്‍ ബാറ്റിംഗിനു പിന്നാലെ ബൗളിംഗിലും പരാജയപ്പെട്ടപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന ഒന്നാം ടെസ്‌റ്റില്‍ ഇന്ത്യ പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്നു. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ തകര്‍ത്തെറിഞ്ഞ പിച്ചില്‍ സന്ദര്‍ശക ബൗളര്‍മാര്‍ നോക്കുകുത്തികള്‍ മാത്രമായി.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 136 റണ്‍സിനു മറുപടി പറയാന്‍ ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ 366 റണ്‍സെടുത്തിട്ടുണ്ട്‌. 38 ാം ടെസ്‌റ്റ് സെഞ്ചുറി നേടിയ ജാക്ക്‌ കാലിസും (102) 12 ാം സെഞ്ചുറി നേടിയ ഹാഷിം ആംലയും (116) ഇന്ത്യന്‍ പ്രതീക്ഷകളെ തച്ചുടച്ചു നില്‍ക്കുകയാണ്‌.

ആതിഥേയര്‍ക്ക്‌ 230 റണ്‍സിന്റെ ലീഡും നേടാനായി. ക്യാപ്‌റ്റന്‍ ഗ്രെയിം സ്‌മിത്ത്‌ (62), ആല്‍വിറോ പീറ്റേഴ്‌സണ്‍ (77) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ്‌ ഇന്ത്യക്കു വീഴ്‌ത്താനായത്‌. രണ്ടു വിക്കറ്റും ഹര്‍ഭജന്‍ സിംഗാണു വീഴ്‌ത്തിയത്‌. ഒന്‍പതിന്‌ 136 റണ്‍സെന്ന നിലയില്‍ കളി തുടങ്ങിയ ഇന്ത്യ ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാതെ ഓള്‍ഔട്ടായി. ക്യാപ്‌റ്റന്‍ എം.എസ്‌. ധോണിയെ മോര്‍ണി മോര്‍ക്കല്‍ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.

സ്‌കോര്‍ബോര്‍ഡ്‌: ഇന്ത്യ- ഗംഭീര്‍ സി ഹാരിസ്‌ ബി മോര്‍ക്കല്‍ 5, സേവാഗ്‌ സി ആംല ബി സ്‌റ്റെയിന്‍ 0, ദ്രാവിഡ്‌ എല്‍.ബി. മോര്‍ക്കല്‍ 14, സച്ചിന്‍ എല്‍.ബി. സ്‌റ്റെയിന്‍ 36, ലക്ഷ്‌മണ്‍ ബി സ്‌റ്റെയിന്‍ 7, റെയ്‌ന സി പ്രിന്‍സ്‌ ബി കാലിസ്‌ 1, ധോണി എല്‍.ബി. മോര്‍ക്കല്‍ 33, ഹര്‍ഭജന്‍ സിംഗ്‌ റണ്ണൗട്ട്‌ 27, ശര്‍മ സി കാലിസ്‌ ബി മോര്‍ക്കല്‍ 0, ശ്രീശാന്ത്‌ സി സ്‌റ്റെയിന്‍ ബി മോര്‍ക്കല്‍ 0, ഉനാദ്‌കാത്‌ നോട്ടൗട്ട്‌ 1. എക്‌സ്ട്രാസ്‌ : 12. ആകെ ( 38.4 ഓവറില്‍ ) 136 ഓള്‍ഔട്ട്‌. ബൗളിംഗ്‌: സ്‌റ്റൈയിന്‍ 10-1-34-3, മോര്‍ക്കല്‍ 12.4-5-20-5, ടിസോറ്റ്‌സോബ്‌ 9-2-50-0, കാലിസ്‌ 6-1-20-1, ഹാരിസ്‌ 1-0-6-0. ദക്ഷിണാഫ്രിക്ക- സ്‌മിത്ത്‌ സി ധോണി ബി ഹര്‍ഭജന്‍ 62, ആല്‍വിറോ പീറ്റേഴ്‌സണ്‍ സി ഗംഭീര്‍ ബി ഹര്‍ഭജന്‍ 77, ആംല നോട്ടൗട്ട്‌ 116, കാലിസ്‌ നോട്ടൗട്ട്‌ 102. എക്‌സ്ട്രാസ്‌: 9. ആകെ: (87 ഓവറില്‍ രണ്ടിന്‌) 366. ബൗളിംഗ്‌: ശ്രീശാന്ത്‌ 19-1-71-0, ശര്‍മ 18-2-68-0, ഉനാത്‌കാത്‌ 16-2-60-0, ഹര്‍ഭജന്‍ 25-2-107-2, റെയ്‌ന 3-0-27-0, തെണ്ടുല്‍ക്കര്‍ 6-1-29-0.
=======================================================

No comments:

Post a Comment