Saturday, January 15, 2011

ബ്രസീലില്‍ ചെറുവിമാനം തകര്‍ന്ന്‌ 6 മരണം
റിയോ ഡി ജനീറോ: മധ്യ ബ്രസീലിലെ പര്‍വത മേഖലയില്‍ വിമാനം തകര്‍ന്നു വീണ്‌ യാത്രക്കാരായ ആറു പേരും മരിച്ചു. ഗോയാസ്‌ സംസ്‌ഥാനത്തെ സെനഡോര്‍ കാനെഡോ നഗരത്തിനടുത്താണ്‌ വെള്ളിയാഴ്‌ച രാത്രി വിമാനം തകര്‍ന്നത്‌. ബ്രസീലിയയില്‍ നിന്ന്‌ ഗോയ്‌യാനിയയിലേയ്‌ക്കു പോകുകയായിരുന്നു വിമാനം.

ബ്രസീലില്‍ നിന്ന്‌ ഗോയ്യാനിയയിലേക്ക്‌ പോവുകയായിരുന്ന ഒറ്റ എന്‍ജിനുള്ള ബീച്ച്‌ 22 വിമാനം താഴെ പതിക്കുന്നതിനു മുന്‍പേ പൊട്ടിത്തെറിച്ചു. സംഭവം നടക്കുമ്പോള്‍ കനത്ത മഴയുണ്ടായിരുന്നു. തൊട്ടടുത്ത സംസ്‌ഥാനമായ ടോകാന്‍ടിന്‍സ്‌ ഗവര്‍ണറുടെ കൊച്ചുമകന്‍ ഗബ്രിയേല്‍ മര്‍ക്വോസ്‌ സിഖ്വീറ കാംപോസും (12) രണ്ടു കൂട്ടുകാരും അവരുടെ അമ്മയും പൈലറ്റും കോ പൈലറ്റും എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്‌. ആറു മൃതദേഹങ്ങളും കണ്ടുകിട്ടി.

=============================================

No comments:

Post a Comment