Saturday, January 15, 2011

ടി വി ഓണാക്കുന്നതിനേച്ചൊല്ലി തര്‍ക്കം: പിതാവിന്റെ തല മകന്‍ അടിച്ചുതകര്‍ത്തു

മുഹമ്മ: ടെലിവിഷന്‍ ഓണാക്കുന്നതിനേച്ചൊല്ലിയുണ്ടായ തര്‍ക്കത്തേത്തുടര്‍ന്ന്‌ പ്ലസ്‌ ടു വിദ്യാര്‍ഥിയായ മകന്‍ പിതാവിന്റെ തല അടിച്ചുതകര്‍ത്തു. കൈയും അടിച്ചൊടിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത്‌ 22-ാം വാര്‍ഡ്‌ ആലശേരി അറയ്‌ക്കപ്പറമ്പില്‍ സലീമാണ്‌ ഗുരുതരാവസ്‌ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ മകന്‍ സബീറിനെ മുഹമ്മ പോലീസിനെ അറസ്‌റ്റ് ചെയ്‌തു. ടി വി ഓണാക്കുന്നതു വിലക്കിയതിനെ സബീര്‍ ചോദ്യം ചെയ്‌തതിനേത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ തടിക്കഷണംകൊണ്ട്‌ തലയ്‌ക്കും കൈക്കും അടിക്കുകയായിരുന്നത്രേ. കഴിഞ്ഞ ദിവസം വൈകിട്ടാണു സംഭവം. സബീറിനെ ഇന്നു കോടതിയില്‍ ഹാജരാക്കും.

============================================

No comments:

Post a Comment