ബ്രസീലില്‍ പ്രളയം: മരണസംഖ്യ 610 ആയി 
Posted on: 16 Jan 2011
റിയോഡിജനീറോ: തെക്കുകിഴക്കന്‍ ബ്രസീലിലുണ്ടായ രൂക്ഷമായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 610 ആയി. ദുരന്തത്തില്‍ ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്. വീടുകളും കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു.
റിയോഡിജനീവേയക്കടുത്ത് നോവ ഫ്രിബല്‍ഗോ, ടെറിസോപോളിസ്, പെട്രോപൊളീസ് തുടങ്ങിയ കുന്നിന്‍ മേഖലകളിലാണ് പ്രളയം നാശംവിതച്ചത്. നോവ ഫ്രിബല്‍ഗോയില്‍ 274 പേരും ടെറിസോപോളിസില്‍ 263 പേരും പെട്രോപൊളീസില്‍ 55 പേരും മരിച്ചു.
കനത്തുപെയ്ത മഴ രക്ഷാപ്രര്‍ത്തനം ദുഷ്‌ക്കരമാക്കിയിരുന്നു. ഹെലികോപ്റ്റര്‍ മാര്‍ഗമാണ് രക്ഷാപ്രവര്‍ത്തകരെ പ്രളയമേഖലയിലെത്തിച്ചിരുന്നത്.
ദുരന്തമേഖലകളില്‍ വൈദ്യുതി ശൃംഖല വെള്ളപ്പൊക്കത്തില്‍ താറുമാറായി. റോഡുകളും തകര്‍ന്നു. വാര്‍ത്താവിനിമയബന്ധം പൂര്‍ണമായും ഇല്ലാതായി. കുടിവെള്ളം പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. ജലജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കാനിടയുണ്ടെന്ന ആശങ്കയിലാണ് അധികൃതര്‍.
6050 പേര്‍ക്ക് വീട് നഷ്ടപ്പെട്ടെന്നും 7,780 പേര്‍ താത്കാലികമായി ദുരന്തമേഖലയില്‍ നിന്ന് പാലായനം ചെയ്‌തെന്നുമാണ് സര്‍ക്കാരിന്റെ കണക്ക്. മരിച്ചവരോടുള്ള ബഹുമാനാര്‍ത്ഥം സര്‍ക്കാര്‍ ഏഴ് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
No comments:
Post a Comment