Saturday, January 15, 2011

എല്ലാ വോട്ടും ഉള്ളിയ്ക്ക്

ഡാഡിയുടെ സവാള വില്‍പ്പന

സവാളവില സാധാരണക്കാരെ കരയിപ്പിച്ചുകൊണ്ട്‌ ഉയര്‍ന്നുയര്‍ന്നു വരികയാണ്‌. എന്നാല്‍, മുംബൈക്കാര്‍ സവാളയ്‌ക്കു കൊടുക്കുന്ന വിലകേട്ടാല്‍ ഞെട്ടും. കിലോക്ക്‌ അഞ്ചു രൂപയ്‌ക്കാണ്‌ മുംബൈ നിവാസികള്‍ക്ക്‌ സവാള ലഭിച്ചത്‌. മുംബൈക്കാരുടെ ഡാഡിയാണ്‌ അഞ്ചു രൂപയ്‌ക്ക് സവാള വിറ്റത്‌്. മുംബൈ അധോലോകത്തെ അതികായനും ഇപ്പോള്‍ രാഷ്ര്‌ടീയ നേതാവുമായ അരുണ്‍ ഗവ്‌ലിയാണ്‌ ജനസേവനത്തിനായി സാവാള വില്‍പ്പനയ്‌ക്കിറങ്ങിയിരിക്കുന്നത്‌. ഡാഡി എന്നായിരുന്നു അധോലോക പ്രവര്‍ത്തനകാലത്തെ ഗവ്‌ലിയുടെ വിളിപ്പേര്‌.

ഗവാലിയുടെ രാഷ്ര്‌ടീയ പാര്‍ട്ടിയായ അഖില്‍ ഭാരതീയ സേനയാണ്‌ സവാള തീരെ കുറഞ്ഞ വിലയ്‌ക്കു വിറ്റത്‌.

മഹാരാഷ്ര്‌ട നവനിര്‍മാണ്‍ സേനയും ശിവസേനയും കുറഞ്ഞ നിരക്കില്‍ സവാള വില്‍പ്പനയുമായി നഗരത്തിലിറങ്ങിയിട്ടുണ്ട്‌.

ആരാണ്‌ കുറഞ്ഞ വിലയ്‌ക്കു സവാള വില്‍ക്കുന്നത്‌ അവര്‍ക്കായിക്കും അടുത്ത തെരഞ്ഞെടുപ്പിലെ വോട്ടെന്നാണ്‌ മുംബൈക്കാര്‍ പറയുന്നത്‌.

മഹാരാഷ്ര്‌ട നവനിര്‍മാണ്‍ സേന എംഎല്‍എ റാം കദം 11,000 കിലോ സവാള സൗജന്യമായി വിതരണം ചെയ്‌തു കഴിഞ്ഞ ദിവസം വാര്‍ത്ത സൃഷ്‌ടിച്ചിരുന്നു.

========================================

No comments:

Post a Comment