ചവറ്റുകൂനയില്‍ തള്ളിയ യാചകന് അരലക്ഷം നഷ്ടപരിഹാരം
Posted on: 16 Jan 2011
പനാജി: ഗോവ പോലീസ് ചവറ്റുകൂനയില്‍ തള്ളിയ യാചകന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. തെറ്റുകാരായ പോലീസുകാരുടെ ശമ്പളത്തില്‍നിന്ന് വേണം നഷ്ടപരിഹാരം കണ്ടെത്തേണ്ടതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. 2009-ല്‍ ഗോവ പോലീസ് ചവറ്റുകൂനയില്‍ തള്ളിയ ഷെല്‍ട്ടണ്‍ മെസിര്‍ഹാസ് (47) എന്ന യാചകന് നഷ്ടപരിഹാരം നല്‍കാനാണ് കമ്മീഷന്റെ നിര്‍ദേശം.
ശാരീരിക വെല്ലുവിളി നേരിടുന്ന രോഗിയായ യാചകന്‍ തന്റെ കച്ചവടത്തിന് ശല്യമുണ്ടാക്കുന്നു എന്ന് കാട്ടി ഇവിടത്തെ ഉന്നത വ്യവസായി നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു പോലീസിന്റെ ഈ നടപടി. പോലീസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ പി. മഹ്മാല്‍, പോലീസ് വാന്‍ ഡ്രൈവര്‍ ആര്‍.ആര്‍. തംസേ എന്നിവരാണ് ഷെല്‍ട്ടണെ ചവറ്റുകൂനയിലേക്ക് എറിഞ്ഞതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇവിടത്തെ സാമൂഹിക പ്രവര്‍ത്തകരാണ് ഇതിനെതിരെ പരാതി നല്‍കിയത്.
യാചകനെ പുനരധിവസിപ്പിക്കാനുള്ള നടപടി എടുക്കണമെന്നും നഷ്ടപരിഹാരം നല്‍കിയതിന്റെ തെളിവ് പുനരധിവാസ റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഗോവ സര്‍ക്കാറിനോട് നിര്‍ദേശിച്ചു.

No comments:
Post a Comment