അനധികൃതമായി സൂക്ഷിച്ച 6000 ചാക്ക് ഗോതമ്പ് പിടിച്ചെടുത്തു |
കോലഞ്ചേരി: നെല്ലാട് കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 6000 ചാക്ക് ഗോതമ്പ് പിടികൂടി. ഇന്നലെ രാത്രി 7.30നു കുന്നത്തുനാട് സി.ഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യാന്‍ എത്തിച്ച ഗോതമ്പ് അനധികൃതമായി സൂക്ഷിച്ചിരുന്നത് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു പരിശോധന. റേഷന്‍ കടകളില്‍ വിറ്റഴിക്കുന്ന പി.ഡി.എസ്. ആട്ട വില്‍ക്കുന്നതിനു കരാറെടുത്തിരിക്കുന്ന കരാറുകാരില്‍ ഒരാളാണ് കമ്പനിയുടെ ഉടമ. റെയ്‌ഡ് സമയത്ത് ജോലിക്കാര്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ആട്ട നിര്‍മിച്ചു നല്‍കുന്നത് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വഴി ലഭിക്കുന്ന ഗോതമ്പ് റേഷന്‍കടകളില്‍ നിന്ന് അനധികൃതമായി വാങ്ങി സൂക്ഷിച്ചവയാണെന്നാണ്‌് സൂചന. സ്വന്തം ലേബലിലും ഈ കമ്പനി ആട്ടയും മൈതയും നിര്‍മിച്ചു സംസ്‌ഥാനത്ത് വിതരണം ചെയ്‌തുവരുന്നുണ്ട്. വിശദമായ പരിശോധനയ്‌ക്കായി ഗോഡൗണ്‍ പോലീസ് സീല്‍ ചെയ്‌തു.സിവില്‍ സപ്ലൈസ് ഉദ്യോഗസ്‌ഥരും എഫ്.സി.ഐ. ഉദ്യോഗസ്‌ഥരും ഇന്നു വിശദമായ പരിശോധന നടത്തും. ================================================= |
Saturday, January 1, 2011
അഴിമതി നമ്മുടെ ശാപം
Subscribe to:
Post Comments (Atom)
No comments:
Post a Comment