മോഷണത്തിനിടെ ഉറങ്ങി; കള്ളന്‍ കുടുങ്ങി |
|
|
|
മറ്റുള്ളവര്‍ ഉറങ്ങുമ്പോള്‍ ജോലി ചെയ്യുന്നവരാണ് കള്ളന്മാര്‍. മോഷ്‌ടാക്കള്‍ പകലുറങ്ങുകയും രാത്രിയില്‍ ഉണര്‍ന്നിരിക്കുന്നവരുമാണ്. എന്നാല്‍, രാത്രിയില്‍ മോഷ്‌ടിക്കവേ കള്ളന്‍ ഉറങ്ങിപ്പോയാലോ? പോലീസ് പിടിയിലാവും. ജര്‍മനിയിലാണ് ജോലിക്കിടെ ഉറങ്ങിയപ്പോയ കള്ളനെ പോലീസ് അറസ്‌റ്റു ചെയ്‌തത്. 26 വയസുള്ള യുവാവാണ് കള്ളന്‍. പതിവുപോലെ മോഷ്‌ടിക്കാന്‍ ഇറങ്ങിയതാണ് കക്ഷി. ഒരു കണ്‍സള്‍ട്ടന്‍സി സ്‌ഥാപനമായിരുന്നു ലക്ഷ്യം. നിരവധി ഇലക്രേ്‌ടാണിക് ഉപകരണങ്ങള്‍ അവിടെയുണ്ടായിരുന്നു. കോളടിച്ചല്ലോ എന്നാണ് കള്ളന്‍ ആദ്യം കരുതിയത്. എന്നാല്‍, മെല്ലെ ഓരോ സാധനങ്ങള്‍ പുറത്തേക്ക് ഇറക്കവേ കള്ളന്‍ അറിയാതെ ഉറങ്ങിപ്പോയി.
ആരോ തട്ടിവിളിച്ചപ്പോള്‍ ഉണര്‍ന്നതാണ്. നോക്കുമ്പോള്‍ ചുറ്റും പോലീസ്. അങ്ങനെ ജയിലിലുമായി. തൊഴിലിനോട് ആത്മാര്‍ഥതയില്ലാത്ത ഈ യുവകള്ളനെ തങ്ങളുടെ സംഘടനയില്‍നിന്നു പുറത്താക്കിയിരിക്കുകയാണ് ജര്‍മനിയിലെ കള്ളന്മാരുടെ അസോസിയേഷന്‍. |
======================================================
No comments:
Post a Comment