ബ്രസീലില്‍ ദില്‍മ റൂസഫ് അധികാരമേറ്റു | ||
സാവോപോളോ: ബ്രസീലിന്റെ ആദ്യ വനിതാ പ്രസിഡന്റായി ദില്‍മ റൂസഫ് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റ് എന്ന ബഹുമതിയാണ് 63കാരിയായ ഈ പഴയ തീവ്ര കമ്യൂണിസ്‌റ്റുകാരി സ്വന്തമാക്കിയത്. ബ്രസീലിലെ ഏറ്റവും ജനപ്രിയ പ്രസിഡന്റ് ലുല ഡ സില്‍വയുടെ പിന്തുടര്‍ച്ചക്കാരിയായാണ് ഡ സില്‍വയുടെ ഉറ്റ അനുയായിയായ മുന്‍ കാബിനറ്റ് ചീഫ് കൂടിയായ ദില്‍മയുടെ വരവ്. ഒകേ്‌ടാബര്‍ നാലിന് നടന്ന തെരഞ്ഞെടുപ്പില്‍ ദില്‍മയ്‌ക്ക് 56 ശതമാനം വോട്ടും എതിരാളി മുന്‍ സാവോപോളോ സംസ്‌ഥാന ഗവര്‍ണറും വലതുപക്ഷക്കാരനുമായ ജോസ് സെറയ്‌ക്ക് 44 ശതമാനം വോട്ടുമാണ് ലഭിച്ചത്. പ്രസിഡന്റായി ചുമതലയേറ്റ ശേഷം ബ്രസീല്‍ കോണ്‍ഗ്രസില്‍ ആദ്യ പ്രസംഗവും അവര്‍ നടത്തി. പ്രസംഗത്തിലൂടനീളം ലുല ഡയെ പ്രകീര്‍ത്തിച്ച ദില്‍മ, അദ്ദേഹത്തെ മഹാന്‍ എന്നാണ് വിശേഷിപ്പിച്ചത്. ദാരിദ്ര്യം ഇല്ലാതാക്കുന്നതിലും സാമ്പത്തിക പുരോഗതിയിലുമാണ് തന്റെ പ്രഥമ ലക്ഷ്യമെന്നും ദില്‍മ അറിയിച്ചു. നികുതി പരിഷ്‌കരണം, പരിസ്‌ഥിതി സംരക്ഷണം, ആരോഗ്യമേഖലയിലെ പരിഷ്‌കരണം തുടങ്ങി പല കാര്യങ്ങളിലും തന്റെ സര്‍ക്കാരിന്റെ പദ്ധതിയെ കുറിച്ചും ദില്‍മ സൂചന നല്‍കി. പ്രസംഗത്തിനു ശേഷം പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ എത്തിയ ദില്‍മയ്‌ക്ക് ലുല ഡ സ്‌ഥാനാമാനങ്ങള്‍ നല്‍കി ചുമതല കൈമാറി. തീവ്ര മാര്‍ക്‌സിസ്‌റ്റ് ചിന്താഗതിക്കാരിയും ഒളിപ്പോര്‍ സംഘടനയില്‍ അംഗവുമായിരുന്ന ദില്‍മ 1980ലാണ് ലുലയുടെ വര്‍ക്കേഴ്‌സ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഉരുക്കുവനിത എന്ന പേരിലാണ് ദില്‍മ അറിയപ്പെടുന്നത്. ലുല ഡ സില്‍വയുടെ ശക്‌തമായ പിന്തുണയാണ് തെരഞ്ഞെടുപ്പ് രംഗത്ത് കന്നിക്കാരിയായ ദില്‍മയെ തുണച്ചത്. ബ്രസീലില്‍ വന്‍ സ്വീകാര്യതയുള്ള ലുലയ്‌ക്ക് തുടര്‍ച്ചയായി മൂന്നാം തവണ മത്സരിക്കാന്‍ ഭരണഘടനാ വിലക്കുള്ളതുകൊണ്ടാണ് ദില്‍മ വര്‍ക്കേഴ്‌സ് പാര്‍ട്ടി സ്‌ഥാനാര്‍ഥിയായത്. സാമ്പത്തിക വിദഗ്‌ധയായ ദില്‍മ, ലുല ഭരണകൂടത്തില്‍ ഊര്‍ജമന്ത്രിയും ഉദ്യോഗസ്‌ഥവിഭാഗം മേധാവിയുമായി സേവന മനുഷ്‌ഠിച്ചിട്ടുണ്ട്. ================================================== | ||
Saturday, January 1, 2011
Brazil news:
Subscribe to:
Post Comments (Atom)
No comments:
Post a Comment