ലൈംഗികതയില്‍ അമിത താല്‍പര്യം | ||
മിസ്. ടി. ജെ, സേലം മനസിലേക്ക് ലൈംഗിക ചിന്തകള്‍ വരുന്നതും ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നതും തെറ്റാണെന്നു പറയാനാവില്ല. എന്നാല്‍ അതില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും അത് താങ്കളുടെ മറ്റ് പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. പഠനവുമായി ബന്ധപ്പെട്ട് പലപ്പോഴും ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ടി വന്നേക്കാം. എന്നാല്‍ അത് സെക്‌സ് സൈറ്റുകളില്‍ ചെന്ന് എത്തിപ്പെടാനുള്ള മാര്‍ഗമായി കാണരുത്. ഇന്റര്‍നെറ്റിലൂടെ കാണുന്ന ലൈംഗികത യഥാര്‍ഥത്തിലുള്ളതല്ല. അത് പലപ്പോഴും തെറ്റിദ്ധാരണയ്‌ക്കും ദാമ്പത്യ പ്രശ്‌നങ്ങള്‍ക്കും വഴിതെളിക്കുന്നതായി കാണാറുണ്ട്. അതുകൊണ്ട് ഇന്റര്‍നെറ്റില്‍ സെക്‌സ് ചിത്രങ്ങള്‍ കാണുമ്പോഴും സെക്‌സ് വീഡിയോ കാണുമ്പോഴും കരുതല്‍ വേണം. അല്ലെങ്കില്‍ അത് വഴിതെറ്റിക്കും. ചുരുക്കത്തില്‍ താങ്കളുടെ ലൈംഗിക ചിന്തകളുടെയും പ്രവര്‍ത്തനങ്ങളുടെയും നിയന്ത്രണം താങ്കള്‍ക്കു തന്നെയായിരിക്കണം. അതുപോലെ ലൈംഗികതയെക്കുറിച്ച് പറയുമ്പോഴും നാം ശ്രദ്ധിക്കുന്നത് നല്ലതാണ്. ലൈംഗികതയെ രഹസ്യാത്മകമായി കാണുകയും അതിനെക്കുറിച്ച് പറയുന്നത് അശ്ലീലമാണെന്ന് കരുതകയും ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നത് പലര്‍ക്കും ഇഷ്‌ടമായി എന്നുവരില്ല. അതുകൊണ്ട് അങ്ങനെ സംസാരിക്കുന്നവരെ മോശക്കാരായി ചിത്രീകരിച്ചേക്കാം. താങ്കളുടെ ലൈംഗികചിന്തകളെ നിയന്ത്രിക്കാന്‍ പഠിക്കുകയും ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നതില്‍ കൂടുതല്‍ വ്യക്‌തത വരുത്തുകയും വേണം - ആരോട്? എപ്പോള്‍? എവിടെ വച്ച്? എങ്ങനെ?. താങ്കളുടേത് ഗൗവരമുള്ള വിഷയമായി കാണേണ്ടതില്ല. എന്നിട്ടും നിങ്ങള്‍ക്ക് ഇതേക്കുറിച്ച് മനോവിഷമം ഉണ്ടെങ്കില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റിനെ കണ്ട് കൗണ്‍സലിംഗിന് വിധേയമാകുന്നത് നല്ലതാണ്. സ്‌ഖലനത്തിനു മുമ്പ് ലിംഗം പുറത്തെടുത്താല്‍ എന്റെ വിവാഹം മൂന്നുമാസത്തിനകം നടക്കും. 27 വയസ് പ്രായം. ആദ്യത്തെ രണ്ടു വര്‍ഷം കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തിലാണ് ഞങ്ങള്‍. ഈ സമയത്ത് ഗര്‍ഭധാരണം ഒഴിവാക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങളാണ് എളുപ്പമായുള്ളത്. ഉറ ഉപയോഗിക്കുമ്പോള്‍ ലൈംഗിക സുഖം കുറയുന്നതായി പറഞ്ഞുകേള്‍ക്കുന്നു. സ്‌ഖലനത്തിനു മുമ്പ് ലിംഗം പുറത്തെടുക്കുന്ന രീതി ശാസ്‌ത്രീയമാണോ? ഇങ്ങനെ ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും ശാരീരികപ്രശ്‌നം ഉണ്ടാകാനിടയുണ്ടോ? ഇരുവര്‍ക്കും സംതൃപ്‌തി ലഭിക്കാതിരിക്കാന്‍ ഇതിടയാക്കുമോ? രാജേഷ്‌കുമാര്‍, കുവൈറ്റ് ഗര്‍ഭധാരണം ഒഴിവാക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ഇന്ന് ലഭ്യമാണ്. ആദ്യകാലം മുതലുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങളാണ് റിഥം രീതി. ആര്‍ത്തവസമയത്ത് സുരക്ഷിത ദിവസങ്ങള്‍ നോക്കി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതാണ് റിഥം രീതി. ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുക എന്നതാണ് മറ്റൊരു രീതി. പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും വിവിധയിനം ഗര്‍ഭനിരോധന ഉറകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഡയഫ്രം, സെര്‍വിക്കല്‍ക്യാപ്പ് എന്നിങ്ങനെ റബര്‍ ഉറകള്‍ ഇന്ന് വിപണിയിലുണ്ട്. ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നു എന്നതാണ് വേറൊരു രീതി. കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സുരക്ഷിതവും ഫലപ്രദവുമായ മാര്‍ഗമാണ് ഗര്‍ഭനിരോധന ഗുളികകള്‍. പ്രൊജസ്‌ട്രോണ്‍, ഈസ്‌ട്രൊജന്‍ ഹോര്‍മോണുകളാണ് ഗുളികയില്‍ അടങ്ങിയിരിക്കുന്നത്. എന്നാല്‍ ഹോര്‍മോണ്‍ അടങ്ങിയിട്ടില്ലാത്ത ഗുളികകളും ഇപ്പോഴുണ്ട്. ഇന്‍ട്രായൂറിന്‍ കോണ്‍ട്രാസെപ്‌റ്റീവ് ഡിവൈസസ് (ഐ.യു.സി.ഡി) എന്നറിയപ്പെടുന്ന, ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന ചില ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഇന്ന് പ്രചാരത്തിലെത്തിയിട്ടുണ്ട്. ഇത് ഏറെ സുരക്ഷിതമാണ്. ഇതിനൊരു ഉദാഹരണമാണ് കോപ്പര്‍ - ടി. ഗര്‍ഭനിരോധനത്തിന് സഹായിക്കുന്ന ഏറ്റവും പുതിയ സംവിധാനമാണ് തൊലിപ്പുറത്ത് ഒട്ടിക്കുന്ന പാച്ച്. കൈയിലും തോളിനു താഴെയായും ഹോര്‍മോണ്‍ അടങ്ങിയ പാച്ച് ഒട്ടിക്കാം. അതുപോലെ പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ ശരീരത്തിലേക്ക് കടത്തിവിടുന്ന ഇംപ്ലാന്റുകളുമുണ്ട്. നോര്‍പ്ലാന്റ് സംവിധാനം ഇത്തരത്തിലുള്ളതാണ്. ആറ് പ്ലാസ്‌റ്റിക് റോഡുകള്‍ അടങ്ങിയതാണ് നോര്‍പ്ലാന്റ്. പാച്ച് ഒട്ടിക്കുന്ന ഭാഗത്തു തന്നെ ചര്‍മ്മത്തിന് അടിയിലായി ഇത് സ്‌ഥാപിക്കാം. ആ ഭാഗം മാത്രം മരവിപ്പിച്ച് ഇംപ്ലാന്റ് വയ്‌ക്കാന്‍ പതിനഞ്ച് മിനിട്ട് മതി. അഞ്ച് വര്‍ഷത്തോളം ഇതിന്റെ ഗുണം ലഭിക്കും. കുട്ടികള്‍ വേണം എന്നു തോന്നുമ്പോള്‍ റോഡ് ശരീരത്തില്‍ നിന്ന് എടുത്ത് മാറ്റുകയുമാവാം. യോനിക്കുള്ളില്‍ പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ അടങ്ങിയ റിംഗ് ഇടുന്ന രീതിയും പുതിയതാണ്. അതുപോലെ കത്തില്‍ സൂചിപ്പിച്ച സ്‌ഖലനത്തിനു മുമ്പ് ലിംഗം പുറത്തെടുക്കുന്ന രീതിയും നിലവിലുണ്ട്. പുരുഷന്റെ സംയമനം ഇക്കാര്യത്തില്‍ വളരെ അത്യാവശ്യമാണ്. ലൈംഗികബന്ധത്തിന്റെ പരമകാഷ്‌ഠയില്‍ ലിംഗം പുറത്തെടുത്ത് സുഖം നഷ്‌ടപ്പെടുത്തുന്നു എന്ന തോന്നല്‍ ഉണ്ടാകരുത്. പങ്കാളികളില്‍ ഇരുവര്‍ക്കും ഇഷ്‌ടപ്പെട്ട വ്യത്യസ്‌ത രീതി പരീക്ഷിച്ചാല്‍ കൂടുതല്‍ സുഖം ലഭിക്കും. കൃത്യസമയത്ത് ലിംഗം പുറത്തെടുക്കാന്‍ കഴിയാതെ സ്‌ഖലനം നടക്കാമെന്നത് ഈ രീതിയുടെ വലിയ പരാജയമാണ്. നിങ്ങള്‍ വിവാഹശേഷം ഒരു ഗൈനക്കോളജിസ്‌റ്റിനെ കണ്ട് ഉചിതമായ മാര്‍ഗം തെരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. വൃഷണത്തില്‍ കുരുക്കള്‍ എനിക്ക് 30 വയസ്. വിവാഹം കഴിഞ്ഞിട്ട് ആറു മാസമായി. എന്റെ ഗുഹ്യഭാഗത്തിന് അസഹ്യമായ ദുര്‍ഗന്ധമാണ്. രാവിലെയും വൈകിട്ടും ഞാന്‍ കുളിക്കും. കുളിക്കുമ്പോള്‍ സോപ്പ് ഉപയോഗിച്ചും മൂത്രമൊഴിച്ചു കഴിഞ്ഞ് ശുദ്ധവെള്ളത്തിലും ലിംഗാഗ്രചര്‍മ്മം പിന്നിലേക്ക് നീക്കി കഴുകി വൃത്തിയാക്കും. എന്നിട്ടും ദുര്‍ഗന്ധത്തിന് കുറവില്ല. വൃഷണവും തുടയും ചേരുന്ന ഭാഗത്താണ് ദുര്‍ഗന്ധം കൂടുതലായി അനുഭവപ്പെടുന്നത്. വൃഷണത്തിന് കറുപ്പ് നിറമാണ്. ചെറിയ കുരുക്കളും കാണപ്പെടുന്നുണ്ട്. എന്തുകൊണ്ടാണിത്. ഇത് ത്വക്ക് രോഗമാണോ? ഡോക്‌ടറെ കാണേണ്ടിവരുമോ? അഭിലാഷ്, പൊന്‍മുടി കത്തില്‍ നിന്നും വായിച്ചറിഞ്ഞ വിവരങ്ങള്‍ അനുസരിച്ച് താങ്കള്‍ക്ക് അണുബാധയാവാനാണു സാധ്യത. അതിനായി ഒരു യുറോളജിസ്‌റ്റിനെ കാണുന്നത് നല്ലതായിരിക്കും. |
Saturday, January 1, 2011
Mangalam ---Health.
Subscribe to:
Post Comments (Atom)
No comments:
Post a Comment