| കേരളത്തില്‍നിന്ന് 203 ഗള്‍ഫ് സര്‍വീസുകള്‍ റദ്ദാക്കി; അരലക്ഷത്തോളം യാത്രക്കാര്‍ വെട്ടില്‍ |
| തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള 203 ഗള്‍ഫ് സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. സെപ്‌റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലായി സംസ്‌ഥാനത്തെ മൂന്നു വിമാനത്താവളങ്ങളില്‍ നിന്നു പുറപ്പെടേണ്ടിയിരുന്ന സര്‍വീസുകളാണ് വിശദീകരണങ്ങളില്ലാതെ റദ്ദാക്കിയത്. എയര്‍ ഇന്ത്യയുടെ നടപടി ടിക്കെറ്റെടുത്തു തയാറായിരുന്ന 45,000ലധികം യാത്രക്കാരെയാണു വെട്ടിലാക്കിയത്. തിരുവനന്തപുരത്ത് നിന്ന് 74 ഉം, കൊച്ചിയില്‍ നിന്ന് 56 ഉം കോഴിക്കോട് നിന്ന് 73 ഉം വിമാനങ്ങളാണ് റദ്ദാക്കിയത്. ഇവയില്‍ ടിക്കറ്റെടുത്തിട്ടുള്ളവര്‍ക്ക് തങ്ങളുടെ മറ്റുവിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കുമെന്നാണ് എയര്‍ ഇന്ത്യ വ്യക്‌തമാക്കുന്നത് (mangalam). |
Saturday, September 4, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment