| മക്കയില്‍ സംസം വിതരണത്തിന് പുതിയ കേന്ദ്രം |
| ജിദ്ദ: മക്ക കുദയിലെ പുതിയ സംസം ജലവിതരണകേന്ദ്രം അബ്‌ദുള്ള രാജാവ് ഉദ്‌ഘാടനം ചെയ്‌തു. 'കിംഗ് അബ്‌ദുള്ള ബ്‌നു അബ്‌ദുല്‍ അസീസ് സുഖ്‌യാ സംസം' എന്നാണ് ഈ കേന്ദ്രം അറിയപ്പെടുക. അബ്‌ദുള്ള രാജാവിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നു ജല-വൈദ്യുതി മന്ത്രാലയം 30 മാസം കൊണ്ടാണു പദ്ധതി പൂര്‍ത്തീകരിച്ചത്. ദിനംപ്രതി 50 ലക്ഷം ലിറ്റര്‍ സംസം ശുദ്ധീകരിച്ചു വിതരണം ചെയ്യാനുള്ള സംവിധാനം 70 കോടി റിയാല്‍ ചെലവിട്ടു നിര്‍മിച്ച ഈ കേന്ദ്രത്തിലുണ്ട്. ഹറമിലെ സംസം കിണറില്‍ നിന്നു നേരിട്ടാണ് ഈ കേന്ദ്രത്തിലേക്കു സംസം പമ്പു ചെയ്യുന്നത്. പത്തു ലിറ്ററിന്റെ രണ്ടുലക്ഷം പ്ലാസ്‌റ്റിക് കാനുകള്‍ വരെ ദിവസവും നിറയ്‌ക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. ജലശുദ്ധീകരണത്തിനായി ജര്‍മന്‍ സാങ്കേതികവിദ്യയിലുള്ള ഉപകരണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. 80,000 ചതു. മീറ്ററില്‍ നിര്‍മിച്ചിരിക്കുന്ന കേന്ദ്രത്തില്‍ അഡ്‌മിനിസ്‌ട്രേഷന്‍ ഓഫീസ്, കാര്‍ പാര്‍ക്കിംഗ്, ടോയ്‌ലറ്റുകള്‍, സംസം സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനത്തോടെയുള്ള ഗോഡൗണുകള്‍, അഗ്നിശമന സംവിധാനം എന്നിവയും ഉണ്ട്. നിലവിലെ സംസം കേന്ദ്രത്തിലെ തിരക്ക് കുറയ്‌ക്കാനും തീര്‍ഥാടകര്‍ക്കും മക്ക നിവാസികള്‍ക്കും അനായാസം സംസം ലഭിക്കാനും അനധികൃത വില്‍പ്പന തടയാനും ഇതു സഹായകമാകും. -ചെറിയാന്‍ കിടങ്ങന്നൂര്‍ (manglam) |
Saturday, September 4, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment