Saturday, September 4, 2010

എംപിമാരെ വാങ്ങാന്‍ ചൈനീസ്‌ പണം: നേപ്പാള്‍ മാവോയിസ്‌റ്റുകള്‍ വിവാദത്തില്‍
കാത്ത്‌മണ്ഡു: നാളെ നടക്കുന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ എംപിമാരെ ചാക്കിടാന്‍ മാവോയിസ്‌റ്റുകള്‍ ചൈനീസ്‌ സഹായം തേടിയത്‌ വിവാദമാകുന്നു. 500 കോടി നേപ്പാള്‍ രൂപയുടെ സഹായം തേടിയതിന്റെ ഓഡിയോ ടേപ്പുകളാണ്‌ പുറത്തുവന്നത്‌ . ആരോപണം ചൈനയും മാവോയിസ്‌റ്റുകള്‍ നിഷേധിച്ചെങ്കിലും 20 മിനിറ്റ്‌ നീളുന്ന സംഭാഷണം ടിവി ചാനലുകള്‍ പുറത്തുവിട്ടുകഴിഞ്ഞു. മാവോയിസ്‌റ്റ് നേതാവ്‌ കൃഷ്‌ണ ബഹാദുര്‍ മഹാരയാണ്‌ ചൈനീസ്‌ സഹായം തേടിയത്‌ . രാജ്യത്തിന്റെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ പലതവണ പാര്‍ലമെന്റ്‌ ചേര്‍ന്നെങ്കിലും ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിച്ചില്ല.

നാളെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മാവോയിസ്‌റ്റുകള്‍ക്ക്‌ ഭൂരിപക്ഷം ലഭിക്കാന്‍ 50 എംപിമാരുടെ കൂടി പിന്തുണ വേണം.

15 എംപിമാരെ വശത്താക്കാനായിട്ടുണ്ടെന്ന്‌ മാവോയിസ്‌റ്റ് നേതാവ്‌ ചര്‍ച്ചയില്‍ വ്യക്‌തമാക്കുന്നുണ്ട്‌ .
(mangalam)
=================================================================
പൌരന്‍: വിലയ്ക്ക് വാങ്ങാം !!
==============================================
..

No comments:

Post a Comment