| 'ഗോ ഇന്ത്യ, ഗോ ഫോര്‍ ഗോള്‍ഡ് ' പുറത്തിറങ്ങി | ||
ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ഒരു ലക്ഷം പേരില്‍നിന്ന് കൈയൊപ്പു ശേഖരിക്കും. മൂന്നാഴ്‌ച നീളുന്ന പരിപാടിയില്‍ രാജ്യത്തെ പ്രമുഖ സ്‌കൂളുകള്‍, കോളജുകള്‍, ഷോപ്പിംഗ് മാളുകള്‍, ചന്തകള്‍, വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ക്യാന്‍വാസുകള്‍ സ്‌ഥാപിക്കും. പ്രചാരണത്തിന്റെ ഭാഗമായി ആറു കിലോ മീറ്റര്‍ നടത്തവും പരിപാടിയിലുണ്ട്. ഇന്ത്യ എത്ര മെഡലുകള്‍ നേടിയെന്നായിരിക്കും സാധാരണക്കാരുടെ ചോദ്യം. മറ്റുള്ളവയെക്കുറിച്ച് ഒന്നും അവര്‍ക്കറിവുണ്ടായിരിക്കില്ല. ഇത് ഒഴിവാക്കാനാണ് പ്രചാരണം നടത്തുന്നത്- സംഘാടക സമിതി സെക്രട്ടറി ലളിത് ഭാനോട്ട് പറഞ്ഞു. പച്ച നിറത്തിലുള്ള വലിയ ക്യാന്‍വാസില്‍ ഒപ്പിട്ട് ഭാനോട്ടാണ് പ്രചാരണത്തിനു തുടക്കമിട്ടത്. രാജ്യത്തെ കായിക താരങ്ങളെക്കുറിച്ച് ഈ പ്രചാരണം മൂലം കൂടുതല്‍ അറിയാനാകുമെന്ന് മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മനോമോഹനന്‍ പറഞ്ഞു. ഡല്‍ഹിയിലെ സ്‌കൂള്‍ കുട്ടികളുടെ കരിക്കുലത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗെയിംസില്‍ കുട്ടികളുടെ സാന്നിധ്യം ഉറപ്പു വരുത്താനാണിത്. സാംസ്‌കാരിക വിഭാഗവും ഡല്‍ഹി സര്‍ക്കാരും സ്‌കൂള്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. (mangalam) |
Saturday, September 4, 2010
കോമണ്‍വെല്‍ത്ത് ഗെയിംസ്
Subscribe to:
Post Comments (Atom)
No comments:
Post a Comment