| നവവധു ഭര്‍തൃഗൃഹത്തില്‍ പൊള്ളലേറ്റു മരിച്ച കേസ്: ഭര്‍ത്താവ് അറസ്‌റ്റില്‍ |
| വര്‍ക്കല: നവവധു ഭര്‍തൃഗൃഹത്തില്‍ പൊള്ളലേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ വര്‍ക്കല പോലീസ് അറസ്‌റ്റുചെയ്‌തു. വര്‍ക്കല പാളയംകുന്ന് ലണ്ടന്‍മുക്ക് വലിയപൊയ്‌ക വീട്ടില്‍ മഹേഷി(28)നെയാണ് അറസ്‌റ്റുചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്‌തു. ഉത്രാടദിവസം രാത്രി എട്ടരയോടെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സംഭവദിവസം ഭാര്യ, കൊല്ലം പേരൂര്‍ വയലില്‍ പുത്തന്‍വീട്ടില്‍ ലേഖ (25)യും ഭര്‍ത്താവ് മഹേഷും കൂടി ഒരു ബന്ധുവിന്റെ കല്യാണ ചടങ്ങിന് പോയിവന്നശേഷം നടന്ന വഴക്കിനെ തുടര്‍ന്നാണ് മണ്ണെണ്ണയൊഴിച്ച് ഭാര്യ ലേഖയെ കൊല്ലാന്‍ ശ്രമിച്ചതെന്ന് ലേഖയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പൊള്ളലേറ്റ ഭാര്യ ലേഖയേയും മഹേഷിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ലേഖ മരിക്കുകയായിരുന്നു. |
| (mangalam) |
Saturday, September 4, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment