മാര്‍ട്ടിന്റെ പണം 'ദേശാഭിമാനി' വാങ്ങിയത് ലക്ഷ്മണരേഖ ലംഘിച്ചെന്ന് ഐസക്
Posted on: 04 Sep 2010
പരസ്യം വാങ്ങുന്നതുപോലെയല്ല ഒരാവശ്യത്തിന് അഡ്വാന്‍സായി പണം വാങ്ങുന്നത്. പരസ്യം വാങ്ങാമെന്ന് പറയുമ്പോള്‍ത്തന്നെ നാട്ടിലെ കാഴ്ചപ്പാടും പ്രസ്ഥാനത്തിന്റെ സ്വഭാവവുമൊക്കെ നോക്കിവേണം അത് ചെയ്യാന്‍. അല്ലാതെയുള്ള പ്രവര്‍ത്തനം എല്ലാ ലക്ഷ്മണരേഖകളെയും ലംഘിക്കുന്നതാണ്- അദ്ദേഹം പറഞ്ഞു.ലോട്ടറി വിവാദത്തില്‍ സപ്തംബര്‍ ഒമ്പതിന് കോഴിക്കോട് ടൗണ്‍ഹാളില്‍ പരസ്യസംവാദം നടത്തും. ആര്‍ക്കും ധനമന്ത്രിയോട് ലോട്ടറിയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാം.
ലോട്ടറി പ്രശ്‌നത്തില്‍ സി.പി.എമ്മിന്റെ നിലപാട് വ്യക്തമാണ്. അപവാദങ്ങള്‍ നേരിടാന്‍ താന്‍ ഒറ്റയ്ക്കു മതി. ജനകീയാസൂത്രണക്കാലത്ത് ഇതിനെക്കാള്‍ വലിയ അപവാദങ്ങള്‍ നേരിട്ടതാണ്- മന്ത്രി പറഞ്ഞു.ലോട്ടറിക്കാര്യത്തില്‍ സംവാദത്തിന് കോണ്‍ഗ്രസ് തയ്യാറാവണം. പ്രതിപക്ഷനേതാവിനോട് നാലാളുകേള്‍ക്കെ സംസാരിക്കാന്‍ ക്ഷണിച്ചെങ്കിലും തയ്യാറായില്ലെന്നും മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം അടുത്തമാര്‍ച്ചോടെ നടപ്പാക്കാനാവുമെന്നും മന്ത്രി പറഞ്ഞു. (mathrubhumi)
No comments:
Post a Comment