കൈക്കൂലി തടഞ്ഞ വനിതാ പോലീസ് സൂപ്രണ്ടിനെ സഹപ്രവര്‍ത്തകര്‍ റോഡിലൂടെ വലിച്ചിഴച്ചു
Posted on: 04 Sep 2010
ബറേലി (യു.പി): കൈക്കൂലി വാങ്ങിയത് ചോദ്യം ചെയ്ത വനിതാ പോലീസ് സൂപ്രണ്ടിനെ സഹപ്രവര്‍ത്തകര്‍ റോഡിലൂടെ വലിച്ചിഴച്ചു. കൈയിലും തലയ്ക്കും പരിക്കേറ്റ സൂപ്രണ്ട് കല്പന സകേ്‌സന ചികിത്സയിലാണ്.
ജാട്ട് റെജിമെന്‍റല്‍ സെന്‍ററിന് സമീപം ട്രാഫിക് പോലീസുകാരന്‍ ട്രക്ക് ഡ്രൈവറില്‍നിന്ന് കൈക്കൂലി വാങ്ങിക്കുന്ന വിവരം കിട്ടിയതിനെത്തുടര്‍ന്ന് പരിശോധനയ്ക്കായി എത്തിയതായിരുന്നു അവര്‍. ചോദ്യം ചെയ്തപ്പോള്‍ പോലീസുകാരന്‍ ജീപ്പില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് സകേ്‌സന ഡ്രൈവറുടെ കോളറിന് പിടിച്ചു. ജീപ്പ് നിര്‍ത്തുന്നതിന് പകരം തന്നെ അവര്‍ കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. സംഭവത്തെപ്പറ്റി കല്പന സകേ്‌സന വിശദീകരിച്ചു.
പ്രതികളില്‍ മനോജ്കുമാര്‍ എന്ന പോലീസുകാരനെ അറസ്റ്റ് ചെയ്തു. മറ്റു രണ്ടുപേര്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ട്. മൂന്ന് പ്രതികളെയും സസ്‌പെന്‍ഡ് ചെയ്തതായി ഡി.ഐ.ജി.എന്‍.കെ. ശ്രീവാസ്തവ് അറിയിച്ചു. (mathrubum i)
No comments:
Post a Comment