| ഭാര്യയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ചു കൊന്നു |
| ആലുവ: ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നു. ആലുവ തേവക്കല്‍ കുഴിവേലിപ്പടി വടക്കാഞ്ചേരി വീട്ടില്‍ മുജീബ് റഹ്‌മാനാണ് ഭാര്യ വിജി(25)യെ കഴുത്ത് ഞെരിച്ചു കൊന്നത്. ഇവരുടെ ഏകമകന്‍ അനീഷിനെ ഇന്നലെ മുതല്‍ കാണ്‍മാനില്ല. വിജിയുടെ കാലില്‍ ഇലക്‌ട്രിക് വയര്‍ ചുറ്റി ഷോക്ക് ഏല്‍പ്പിച്ച രീതിയിലായിരുന്നു. കഴുത്ത് ഞെരിച്ചു കൊന്നശേഷം മരണം ഉറപ്പുവരുത്താനാണത്രെ ഷോക്ക് ഏല്‍പ്പിച്ചത്. കൊല നടത്തിയത് രാവിലെയാണെന്നാണ് സൂചന. വൈകിട്ടോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തെ തുടര്‍ന്നു മുജീബ് ഒളിവിലാണ്. ഇവരുടേത് പ്രേമവിവാഹമായിരുന്നു. കുറച്ചുനാളായി ഇവര്‍ കുഴിവേലിപ്പടിയില്‍ വാടകയ്‌ക്കു താമസിച്ചു വരികയായിരുന്നു. മുജീബ് ഓട്ടോറിക്ഷാ ഡ്രൈവറാണ്. ആലുവ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. |
| ====================================================== |
Sunday, October 24, 2010
ഭാര്യയെ കൊന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment