അധ്യാപിക പീഡിപ്പിച്ചതായി പരാതി;
വിദ്യാര്‍ഥി ജീവനൊടുക്കി
Posted on: 24 Oct 2010
അയിരൂപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥിയാണ് സുധീഷ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
രണ്ടാഴ്ചയ്ക്ക് മുന്‍പ് സുധീഷിനെ സ്‌കൂളില്‍നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച സ്‌കൂളില്‍ തിരികെ കയറ്റി. സ്‌കൂളിലെ ഒരു അധ്യാപിക മാനസികമായി പീഡിപ്പിച്ചതുമൂലമാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയിട്ടുള്ള ആത്മഹത്യാ ക്കുറിപ്പ് പോത്തന്‍കോട് പോലീസ് കണ്ടെടുത്തു.
അധ്യാപികയുടെ നിരന്തര പീഡനമാണ് സുധീഷിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കളും സഹപാഠികളും ആരോപിക്കുന്നു. അനീഷാണ് സുധീഷിന്റെ സഹോദരന്‍. പോത്തന്‍കോട് പോലീസ് കേസെടുത്തു.
======================================================
No comments:
Post a Comment