ജോലിക്കിടെ യന്ത്രത്തില്‍ കുടുങ്ങിയ മലയാളിയുടെ കൈയറ്റു
Published on Tuesday, October 26, 2010 - 12:53 AM GMT (
റിയാദ്: ജോലിക്കിടെ യന്ത്രത്തിന്റെ റോളറുകള്‍ക്കിടയില്‍ കുടുങ്ങിയ മലയാളിയുടെ വലതു കൈയുടെ തോള്‍ വരെയുള്ള ഭാഗം അറ്റുപോയി. റിയാദില്‍നിന്ന് 200 കിലോ മീറ്റര്‍ അകലെ ഹോത്ത ബനീ തമീമിലെ ഒരു ഈത്തപ്പഴ സംസ്‌കരണ ഫാക്ടറിയിലുണ്ടായ അപകടത്തില്‍ ഇടുക്കി തൊടുപുഴ പെരുമറ്റം സ്വദേശി ശംസുദ്ദീന്റെ (34) വലതു കൈയാണ് നഷ്ടപ്പെട്ടത്.
ഈത്തപ്പഴ തോട്ടത്തോട് ചേര്‍ന്നുള്ള ഫാക്ടറിയില്‍ ഈത്തപ്പഴ സംസ്‌കരണത്തിന് ഉപയോഗിക്കുന്ന യന്ത്രത്തിന്റെ റോളറുകള്‍ക്കിടയിലാണ് ജോലിക്കിടെ വലതുകൈ കുടുങ്ങിയത്. കുടുങ്ങിയ കൈ ഉരുളുന്ന റോളറുകള്‍ക്കിടയിലൂടെ ചതഞ്ഞു നീങ്ങി തോളിന്റെ ഭാഗം വരെയെത്തിയപ്പോള്‍ നിലവിളി കേട്ടെത്തിയ വഴിപോക്കനായ സോമാലിയന്‍ സ്വദേശിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും കൈ മുഴുവന്‍ ചതഞ്ഞരഞ്ഞിരുന്നു. സോമാലിയന്‍ സ്വദേശി എത്തിയിരുന്നില്ലെങ്കില്‍ ശരീരം പൂര്‍ണമായും യന്ത്രത്തില്‍ കുടുങ്ങി ജീവന്‍ തന്നെ നഷ്ടപ്പെടുമായിരുന്നു. ഉടന്‍ ഹോത്ത ബനീം തമീം സെന്‍ട്രല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ശംസുദ്ദീന്റെ പൂര്‍ണമായും ചതഞ്ഞരഞ്ഞ കൈ മുറിച്ചുമാറ്റുകയായിരുന്നു. മാതാപിതാക്കളും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ ശംസുദ്ദീന്‍ രണ്ടുവര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. കൃഷിത്തോട്ടത്തിലേക്കുള്ള വിസയിലാണ് വന്നത്. അന്നു മുതല്‍ ഈ ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്. ചെറിയ കമ്പനിയായതിനാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയൊന്നുമില്ലത്രെ. തന്നെക്കൊണ്ട് കഴിയുന്ന സഹായം ചെയ്യാമെന്ന് സ്‌പോണ്‍സര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. (മാധ്യമം)

=====================================================
No comments:
Post a Comment