പരിചരിക്കാനെത്തി സ്വര്‍ണമാലയുമായി കടന്ന യുവതിയെ പിടികൂടി |
അമ്പലപ്പുഴ: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വൃദ്ധനെ പരിചരിക്കാനെത്തി സ്വര്‍ണമാലയുമായി കടക്കാന്‍ ശ്രമിച്ച യുവതിയെ വൃദ്ധന്‍ പിന്തുടര്‍ന്ന് പിടികൂടി. കോട്ടയം ചിങ്ങവനം സ്വദേശിനി തെക്കേകരോട്ട് മാത്യുവിന്റെ മകള്‍ സാലി (സാലിക്കുട്ടി-41) യാണ് പിടിയിലായത്. തകഴി ശാന്തൂരാലയം വീട്ടില്‍ വിശ്വനാഥന്‍ (63)ആണ് ഇതുസംബന്ധിച്ച് അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ പറയുന്നതിങ്ങനെ: തനിച്ച് താമസിക്കുന്ന വിശ്വനാഥനെ പരിചരിക്കാന്‍ രണ്ടാഴ്‌ച മുമ്പാണ് സാലി തകഴിയിലെ വീട്ടിലെത്തിയത്. പരിചയക്കാരിയുടെ നിര്‍ദേശപ്രകാരമാണ് ഇവരെ ജോലിക്കെടുത്തത്. നെഞ്ചുവേദന അനുഭവപ്പെട്ട വിശ്വനാഥനെ ഒരാഴ്‌ച മുമ്പ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തെ പരിചരിക്കാന്‍ അന്നുമുതല്‍ സാലിക്കുട്ടിയും ആശുപത്രിയിലുണ്ടായിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ കുളിക്കാനായി കയറിയപ്പോള്‍ രണ്ടുപവന്‍ തൂക്കംവരുന്ന മാല സാലിയെ ഏല്‍പ്പിക്കുകയായിരുന്നത്രെ. കുളികഴിഞ്ഞ് തിരികെയെത്തിയപ്പോള്‍ സാലിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ആശുപത്രി സ്‌റ്റാന്‍ഡിലെ ഓട്ടോറിക്ഷയില്‍ കടക്കുന്നതായി കണ്ടു. ഒരു യുവാവിന്റെ ബൈക്കില്‍ പിന്തുടര്‍ന്ന ഇദ്ദേഹം മെഡിക്കല്‍ കോളജിനു സമീപം വച്ച് സാലിയെ പിടികൂടുകയായിരുന്നു. പിന്നീട് പോലീസ് എയ്‌ഡ്പോസ്‌റ്റില്‍ ഏല്‍പ്പിച്ച ഇവരെ അമ്പലപ്പുഴ സ്‌റ്റേഷനിലേക്കു മാറ്റി. സാലിയെ ചോദ്യം ചെയ്‌തുവരികയാണെന്നു പോലീസ് പറഞ്ഞു. ============================================ |
Sunday, January 23, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment