Sunday, January 23, 2011


സ്‌ഫോടകവസ്‌തുക്കള്‍ പിടികൂടിയ സംഭവം: പുത്തൂരിലെ വീട്ടില്‍ റെയ്‌ഡ്

മാന്ദാമംഗലം: വെള്ളിയാഴ്‌ച പാലക്കാട്‌ സ്‌ഫോടക വസ്‌തുക്കള്‍ പിടിച്ചതിന്റെ പശ്‌ചാത്തലത്തില്‍ തൃശൂര്‍ ഡിവൈ.എസ്‌.പി. ഷാഹുല്‍ ഹമീദിന്റേയും ഒല്ലൂര്‍ എസ്‌.ഐ. എം. പ്രസാദിന്റേയും നേതൃത്വത്തില്‍ പൂത്തുര്‍ പയ്യപ്പിള്ളി മൂലയിലുള്ള മരോട്ടിച്ചാല്‍ ജോയിയുടെ വീട്‌ ശനിയാഴ്‌ച റെയ്‌ഡുചെയ്‌തു. 50 കിലോ വീതമുള്ള 209 ചാക്ക്‌ വെടിയുപ്പ്‌ പിടിച്ചെടുത്തു.

വെടിയുപ്പിനെ സ്‌ഫോടകവസ്‌തുവായി കണക്കാക്കി കേസെടുക്കാന്‍ കഴിയില്ലെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു. നാലുവര്‍ഷം മുമ്പ്‌ ജോയിയുടെ പക്കല്‍നിന്ന്‌ ഡിറ്റണേറ്ററുകളും ജലാറ്റിന്‍ സ്‌റ്റിക്കുകളും പിടിച്ചെടുത്തിരുന്നു. ഇതിന്റെ പേരില്‍ കേസ്‌ നിലവിലുണ്ട്‌. പിടിച്ചെടുത്ത സ്‌ഫോടകവസ്‌തുക്കള്‍ അന്ന്‌ പോലീസ്‌ നിര്‍വീര്യമാക്കുകയും ചെയ്‌തിരുന്നു.

പാലക്കാട്ട്‌ സ്‌ഫോടകവസ്‌തു പിടിച്ച വിവരമറിഞ്ഞ്‌ ജോയി മുങ്ങി. പാറമടകളിലേക്ക്‌ സ്‌ഫോടകവസ്‌തുക്കള്‍ വിതരണം ചെയ്യുന്നതിന്‌ ഇയാള്‍ക്ക്‌ ലൈസന്‍സുണ്ടെന്നു പറയുന്നു

============================================.

No comments:

Post a Comment