Sunday, January 23, 2011


സ്വകാര്യ ബസ്‌ ബൈക്കില്‍ തട്ടി നിലത്തുവീണ വീട്ടമ്മ മരിച്ചു

വരാപ്പുഴ: സ്വകാര്യ ബസ്‌ ഓവര്‍ടേക്ക്‌ ചെയ്യുന്നതിനിടെ ബൈക്കില്‍ തട്ടി നിലത്തുവീണ വീട്ടമ്മ മരണമടഞ്ഞു. ചാത്തേടം തുരുത്തിപ്പുറം കൈതപ്പറ വീട്ടില്‍ ഐപ്പിന്റെ ഭാര്യ റജീനയാ (54) ണ്‌ മരിച്ചത്‌. ഭര്‍ത്താവ്‌ ഐപ്പുമായി ബൈക്കില്‍ പോകുമ്പോള്‍ ദേശീയപാത 17 ല്‍ കൂനമ്മാവ്‌ കാവില്‍നടയ്‌ക്കു സമീപം ഇന്നലെ രാവിലെ 10.30 നാണ്‌ അപകടം. വരാപ്പുഴ തിരുമുപ്പത്തുള്ള ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു.

എറണാകുളം-ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന ഡിവൈന്‍ സ്വകാര്യ ബസ്‌ ഓവര്‍ടേക്ക്‌ ചെയ്‌തു കയറുന്നതിനിടെ ബൈക്കില്‍ തട്ടി റജീന മുഖമടിച്ചു നിലത്തുവീഴുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ്‌ റജീന മരിച്ചത്‌.ഭര്‍ത്താവ്‌ ഐപ്പിനും പരുക്കേറ്റു. പോലീസ്‌ എത്തി ബസ്‌ കസ്‌റ്റഡിയിലെടുത്തു. റെജീനയുടെ മൃതദേഹം പറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തി.
================================================

No comments:

Post a Comment