വധശ്രമക്കേസ് പ്രതിയെ പോലീസിനെ ആക്രമിച്ച് സി.പി.എമ്മുകാര്‍ മോചിപ്പിച്ചു |
ചാവക്കാട്: അറസ്‌റ്റിലായ വധശ്രമക്കേസ് പ്രതിയെ പോലീസിനെ ആക്രമിച്ച് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. അകലാട് മൂന്നയിനിയില്‍ ഇന്നലെ വൈകിട്ടാണു സംഭവം. ചാവക്കാട് സ്‌റ്റേഷനിലെ പോലീസുകാരായ കോലഴി സ്വദേശി ബെന്നി (38), പോന്നോര്‍ സ്വദേശി ലോഫി രാജ് (39) എന്നിവര്‍ക്കു പരുക്കേറ്റു. ഇരുവരെയും മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെന്നിയുടെ വലതുകൈ ഒടിഞ്ഞു. ലോഫിരാജിനു നെഞ്ചിനു മര്‍ദനമേറ്റു. 2001-ല്‍ മന്ദലംകുന്നു സ്വദേശി നിസാമിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയായ മൂന്നയിനി സ്വദേശി വാലിപറമ്പില്‍ മുഹമ്മദ് റാഫിയെ(46)യാണ് അറസ്‌റ്റ് ചെയ്‌തു കൊണ്ടുപോകുമ്പോള്‍ പോലീസിനെ മര്‍ദിച്ചു മോചിപ്പിച്ചത്. സംഭവത്തില്‍ സി.പി.എം. മുന്നയിനി ബ്രാഞ്ച് സെക്രട്ടറി ഉസ്‌മാന്‍, മുഹമ്മദ്‌റാഫിയുടെ ബന്ധു എന്നിവരടക്കം എട്ടുപേര്‍ക്കെതിരേ ചാവക്കാട് പോലീസ് കേസെടുത്തു. എല്ലാവരും ഒളിവിലാണ്. വീട്ടിലെത്തിയ പോലീസിനെക്കണ്ട് മുഹമ്മദ് റാഫി ഓടിയെങ്കിലും പോലീസ് പിന്തുടര്‍ന്ന് പിടികൂടി. തുടര്‍ന്നാണു പ്രതികള്‍ പോലീസിനെ ആക്രമിച്ചത്. മന്ദലംകുന്നു സ്വദേശി നിസാമിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ അഞ്ചംഗസംഘത്തിലെ മുഖ്യ പ്രതിയാണിയാള്‍. 2001-ല്‍ എടക്കഴിയൂര്‍ ആറാംകല്ലില്‍ ബസ് തടഞ്ഞുനിര്‍ത്തി നിസാമിനെ വെട്ടിയ കേസില്‍ മറ്റു നാലുപേരെയും പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. മുഹമ്മദ്‌റാഫി ഒളിവിലായതിനെ തുടര്‍ന്ന് കോടതി 2007-ല്‍ വാറന്റ് പുറപ്പെടുവിച്ചു. ഗള്‍ഫിലായിരുന്ന റാഫി കഴിഞ്ഞ ദിവസം നാട്ടിലെത്തിയതറിഞ്ഞാണ് പോലീസ് എത്തിയത്. ആക്രമണവിവരമറിഞ്ഞ് ചാവക്കാട് സി.ഐ: എസ്. ഷംസുദ്ദീന്‍, എസ്.ഐ: പി. അബ്‌ദുള്‍മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്‌ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. |
Sunday, May 30, 2010
Kerala Model- attack the Police and escape with the criminal.
Subscribe to:
Post Comments (Atom)
No comments:
Post a Comment