Sunday, May 30, 2010

Kerala Model Justice- Decide the penalty and then hold an Inquiry!

"തച്ചങ്കരിയെ തരംതാഴ്‌ത്തും" : തീരുമാനം മുഖ്യമന്ത്രിയുടേത്‌
(Mangalam Report)

Let us hold the Inquiry first, find out whether he is actually guilty and then we can think about the penalty!

തിരുവനന്തപുരം: അനുവാദമില്ലാതെ വിദേശയാത്ര നടത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐ.ജി. ടോമിന്‍ ജെ. തച്ചങ്കരിയെ ഡി.ഐ.ജിയായി തരംതാഴ്‌ത്തുന്നു. യു.പി.എസ്‌.സിയുമായി ആലോചിച്ച്‌ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. നടപടിക്കു മുന്നോടിയായി ചീഫ്‌ സെക്രട്ടറി ഒപ്പിട്ട കുറ്റാരോപണപത്രം ഇന്നലെ തച്ചങ്കരിക്കു നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസാണു പത്രിക തയാറാക്കിയത്‌.

അടുത്തമാസം പന്ത്രണ്ടിനകമാണു മറുപടി നല്‍കേണ്ടത്‌. തച്ചങ്കരിയെ തരംതാഴ്‌ത്താനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം സി.പി.എം. ഔദ്യോഗികപക്ഷത്തെ സംബന്ധിച്ച്‌ അപ്രതീക്ഷിതനീക്കമാണ്‌. കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണലും തച്ചങ്കരിക്ക്‌ അനുകൂലമായ നിലപാടല്ല സ്വീകരിച്ചിട്ടുള്ളത്‌. വ്യാജതെളിവു ചമച്ചു സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും തൊഴിലിന്റെ മാന്യതയ്‌ക്കു നിരക്കാത്ത രീതിയില്‍ പെരുമാറിയെന്നുമാണു തച്ചങ്കരിക്കെതിരായ ആരോപണം. സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും യാത്രയെച്ചൊല്ലിയുള്ള ആരോപണങ്ങള്‍ ചെറുക്കാന്‍ വ്യാജതെളിവുകള്‍ ചമച്ചെന്നും പത്രികയില്‍ ചൂണ്ടിക്കാട്ടുന്നു.

ഏപ്രില്‍ മൂന്നുമുതല്‍ ഒന്‍പതുവരെ അവധിക്ക്‌ അപേക്ഷിച്ച തച്ചങ്കരി ഒന്ന്‌, രണ്ട്‌, 10, 11 തീയതികളിലെ പൊതുഅവധിയും ചേര്‍ത്താണ്‌ അവധിയാത്രാ സൗജന്യം (എല്‍.ടി.സി) തരപ്പെടുത്തിയത്‌. സിക്കിമില്‍ പോകാനെന്ന പേരിലാണ്‌ അവധിക്ക്‌ അപേക്ഷിച്ചത്‌. എന്നാല്‍ ഉത്തരമേഖലാ അഡീ. ഡി.ജി.പി. മഹേഷ്‌കുമാര്‍ സിംഗ്ലയും ഇന്റലിജന്‍സ്‌ മേധാവി സിബി മാത്യൂസും സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍, തച്ചങ്കരി യു.എ.ഇ, മസ്‌ക്കറ്റ്‌, കുവൈത്ത്‌, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ അനുമതിയില്ലാതെ സന്ദര്‍ശിച്ചെന്നും അതു സര്‍വീസ്‌ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും വ്യക്‌തമാക്കി.

ഏപ്രില്‍ ഒന്നുമുതല്‍ 10 വരെയുള്ള യാത്രാവിവരങ്ങള്‍ അറിയിക്കണമെന്ന്‌ ഇന്റലിജന്‍സ്‌ മേധാവി ആവശ്യപ്പെട്ടെങ്കിലും തച്ചങ്കരി അതവഗണിച്ചു. അച്ചടക്കബോധത്തില്‍ അധിഷ്‌ഠിതമായ പോലീസിലെ

നിര്‍ണായകപദവിയിലുള്ള ഉദ്യോഗസ്‌ഥന്‍ അനുമതിയില്ലാതെ വിദേശത്തു പോയതും യാത്രോദ്ദേശ്യം രഹസ്യമാക്കിവച്ചതും ജനങ്ങളില്‍ സംശയമുളവാക്കി. ഏപ്രില്‍ 12-ന്‌ ഇന്റലിജന്‍സ്‌ മേധാവി വീണ്ടും റിപ്പോര്‍ട്ട്‌ ചോദിച്ചപ്പോള്‍ ബഹ്‌റിനില്‍ പോയിരുന്നെന്നു തച്ചങ്കരി ചീഫ്‌ സെക്രട്ടറിയെ അറിയിച്ചു.

മുന്‍കൂര്‍ യാത്രാനുമതി ചോദിച്ച്‌ മാര്‍ച്ച്‌ 31-നു ചീഫ്‌ സെക്രട്ടറിക്ക്‌ അയച്ചെന്നു പറയുന്ന കത്ത്‌ ഏപ്രില്‍ 17-ന്‌ ചീഫ്‌ സെക്രട്ടറിയുടെ ഓഫീസില്‍ കിട്ടി. തപാല്‍മുദ്ര പരിശോധിച്ചപ്പോള്‍ തിരുവനന്തപുരത്തെ പോസ്‌റ്റോഫീസില്‍ ഏപ്രില്‍ പതിനാറിനാണു കത്തു ലഭിച്ചതെന്നു തെളിഞ്ഞു. മുന്‍കൂര്‍ അനുമതി തേടിയെന്നു സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഈ കത്ത്‌.

അവധി കഴിഞ്ഞ്‌ ഏപ്രില്‍ 12-നു ജോലിയില്‍ പ്രവേശിച്ച ഐ.ജി. തച്ചങ്കരി ടെലിഫോണില്‍ തന്നെ ബന്ധപ്പെട്ടെന്ന്‌ 14-ന്‌ ഇന്റലിജന്‍സ്‌ മേധാവി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശരാജ്യങ്ങള്‍ അനുമതിയില്ലാതെ സന്ദര്‍ശിച്ചെന്നും അനുമതിക്കായി അപേക്ഷ ഇനി മാത്രമേ നല്‍കൂവെന്നും ഫോണില്‍ തച്ചങ്കരി പറഞ്ഞു. ഇതേത്തുടര്‍ന്നാണു മാര്‍ച്ച്‌ 31-ന്‌ ഐ.ജി. അയച്ചെന്നു പറയുന്ന കത്ത്‌ വ്യാജമാണെന്നു കണ്ടെത്തിയത്‌. 630 ഉദ്യോഗസ്‌ഥര്‍ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന തച്ചങ്കരിയുടെ ആരോപണം തെളിവില്ലാത്തതും തന്റെ തെറ്റായ പ്രവൃത്തി ന്യായീകരിക്കുന്നതിനുമാണെന്നു കുറ്റാരോപണപത്രികയില്‍ പറയുന്നു.

No comments:

Post a Comment