| മതപരിവര്‍ത്തനം നടത്തിയ ദളിതുകള്‍ക്ക് സംവരണം: സുപ്രീം കോടതി പരിശോധിക്കും |
| ന്യൂഡല്‍ഹി: മതപരിവര്‍ത്തനം നടത്തിയ ദളിത് സമുദായംഗങ്ങള്‍ക്കും സംവരണം ലഭ്യമാക്കണമെന്ന ആവശ്യം പരിശോധിക്കുമെന്ന് സുപ്രീം കോടതി. ദേശീയ പട്ടിക ജാതി കമ്മീഷന്‍, മത ന്യൂനപക്ഷങ്ങള്‍ക്കായുളള കമ്മീഷന്‍ എന്നിവയുടെ അഭിപ്രായം കോടതി തേടിയിട്ടുണ്ട് . ചീഫ് ജസ്‌റ്റീസ് എസ് എച്ച് കപാഡിയ, ജസ്‌റ്റീസ് കെ എസ് രാധാകൃഷ്‌ണന്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത് . ഇപ്പോള്‍ ഹിന്ദു, സിഖ് , ബുദ്ധ മതവിശ്വാസികളായ ദളിതുകള്‍ക്ക് മാത്രമാണ് സംവരണ ആനുകൂല്യം ലഭിക്കുന്നത് . ജാതി സംബന്ധിച്ച നിര്‍വചനത്തില്‍ നിന്ന് മതത്തെ ഒഴിവാക്കാനാകുമോ എന്നാണ് കോടതി പരിശോധിക്കുന്നത് . 1,108 ജാതികള്‍ക്കാണ് ഇപ്പോള്‍ പട്ടിക ജാതിയെന്ന അംഗീകാരമുളളത് ================================================== |
Friday, January 21, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment