Wednesday, January 5, 2011

ഇന്ത്യാക്കാര്‍ കുറ്റക്കാര്‍

മയക്കുമരുന്ന്‌ കടത്ത്‌: ഇന്ത്യാക്കാരന്‌ മലേഷ്യയില്‍ വധശിക്ഷ
കുലാലമ്പൂര്‍: മലേഷ്യയിലേക്ക്‌ മയക്കുമരുന്ന്‌ കടത്തിയ കേസില്‍ ഇന്ത്യന്‍ പൗരന്‌ വധശിക്ഷ. നജീമുദ്ദീന്‍ അബ്‌ദുള്‍ ഖാദര്‍(27) നാണ്‌ വധശിക്ഷ. ജുഡീഷ്യല്‍ കമ്മീഷണര്‍ സിതി ഖാദിജ ഷേക്ക്‌ ഹസന്‍ ബദ്‌ജെനിദ്‌ ആണ്‌ ശിക്ഷ പ്രഖ്യാപിച്ചത്‌ .

2008 ഓഗസ്‌റ്റ് എട്ടിന്‌ കുലാലമ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ്‌ നാലു കിലേഗ്രാം കെറ്റാമിനുമായി ഖാദര്‍ പിടിയിലായത്‌ .

മലേഷ്യയിലുള്ള ബന്ധുവിന്‌ കൈമാറാന്‍ ആരോ നല്‍കിയതാണ്‌ ബാഗെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌ . പ്രോസിക്യൂഷന്‍ ആറു സാക്ഷികളെ ഹാജരാക്കിയിരുന്നു.
=============================================

കൊലപാതകം: 10 ഇന്ത്യാക്കാര്‍ കുറ്റക്കാരെന്ന്‌ ദുബായ്‌ കോടതി
ദുബായ്‌: യുവാവിനെ വധിച്ച കേസില്‍ 10 ഇന്ത്യാക്കാരും ഒരു പാകിസ്‌താനിയും കുറ്റക്കാരാണെന്ന്‌ ദുബായ്‌ ക്രിമിനല്‍ കോടതി. ഇവര്‍ക്കുളള ശിക്ഷ ഫെബ്രുവരി ഏഴിന്‌ പ്രഖ്യാപിക്കും. അനധികൃത മദ്യവിതരണത്തിന്റെ പേരിലുണ്ടായ തര്‍ക്കമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌ . തങ്ങളുടെ മേഖലയില്‍ മദ്യം വിറ്റ യുവാവിനെ സംഘം ആക്രമിക്കുകയായിരുന്നു. മര്‍ദ്ദമേറ്റ്‌ മരിച്ചതിനെ തുടര്‍ന്ന്‌ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു.

ജബേല്‍ അലി മേഖലയില്‍ 2008 നവംബറിലായിരുന്നു ആക്രമണം.പ്രതികളുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. 

No comments:

Post a Comment