Wednesday, January 5, 2011

Pakistan News:

തസീറിന്റെ സംസ്‌കാര പ്രാര്‍ത്ഥന നടത്താന്‍ മതപണ്ഡിതര്‍ വിസമ്മതിച്ചു ?
ലാഹോര്‍: സുരക്ഷാ ഭടന്മാരുടെ വെടിയേറ്റുമരിച്ച പഞ്ചാബ്‌ ഗവര്‍ണര്‍ സല്‍മാന്‍ തസീറിന്റെ സംസ്‌കാര ചടങ്ങില്‍ പ്രാര്‍ത്ഥനകള്‍ നടത്താന്‍ പ്രമുഖ മത പണ്ഡിതര്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്ന്‌ സംസ്‌കാര ചടങ്ങുകള്‍ ഒരു മണിക്കൂര്‍ വൈകി. ഇന്ന്‌ ഉച്ചയ്‌ക്ക് ഒന്നിന്‌ സംസ്‌കാരം നടത്താനായിരുന്നു തീരുമാനം. മൃതദേഹം ഷാഹി മസ്‌ജിദില്‍ എത്തിച്ചെങ്കിലു പ്രാര്‍ത്ഥനകള്‍ക്ക്‌ നേതൃത്വം നല്‍കാന്‍ ഇവിടുത്തെ പുരോഹിതന്‍ വിസമ്മതിച്ചു.

സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനെതിരെ ജമാഅത്ത്‌ ഇ അല്‍ ഇ സുന്നത്ത്‌ പാകിസ്‌താന്‍ ഇന്നലെ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

അവസാനം പിപിപി നേതാവുകൂടിയായ അഫ്‌സല്‍ ചിഷ്‌തിയാണ്‌ അവസാന പ്രാര്‍ത്ഥകള്‍ നടത്തിയത്‌ .

നവാസ്‌ ഷെറീഫിന്റെ പിഎംഎല്‍- എന്‍, അടക്കമുളള പ്രമുഖ പാര്‍ട്ടികളുടെ നേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ നിന്ന്‌ വിട്ടുനിന്നു.

തസീറിനെ വധിച്ച ഭടനെ വീരനെന്നാണ്‌ ചില മതനേതാക്കള്‍ വിശേഷിപ്പിച്ചത്‌ .

============================================
ഗവര്‍ണര്‍ വധം: ധനസഹായം പ്രഖ്യാപിച്ച തീവ്രവാദി അറസ്‌റ്റില്‍
ലാഹോര്‍: പാക്‌ പഞ്ചാബ്‌ ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെ വധിക്കുന്നവര്‍ക്ക്‌ രണ്ടു കോടി രൂപ പ്രഖ്യാപിച്ചയാള്‍ അറസ്‌റ്റില്‍.

മുള്‍ട്ടാന്‍ സ്വദേശി സര്‍ദാര്‍ എബാദ്‌ ദോഗര്‍ ആണ്‌ അറസ്‌റ്റിലായത്‌ .

ഇന്നലെയാണ്‌ സുരക്ഷാഭടന്മാര്‍ തസീറിനെ വധിച്ചത്‌ . കഴിഞ്ഞ വെളളിയാഴ്‌ച ഒരു റാലിയിലാണ്‌ ദോഗര്‍ ധനസഹായം പ്രഖ്യാപിച്ചത്‌ .
============================================

No comments:

Post a Comment