Friday, January 21, 2011



കുരുതിക്കുളത്ത്‌ കാര്‍ മറിഞ്ഞ്‌ പെണ്‍കുട്ടി മരിച്ചു
മൂലമറ്റം: കുരുതിക്കുളത്ത്‌ കാര്‍ നിയന്ത്രണംവിട്ടു മറിഞ്ഞ്‌ പെണ്‍കുട്ടി മരിച്ചു. അഞ്ചുപേര്‍ക്കു പരുക്കേറ്റു. വഴിത്തല പുളിയംപിള്ളില്‍ ജോഷിയുടെ മകള്‍ ആല്‍വിന (10) യാണ്‌ മരിച്ചത്‌. ജോഷി ഭാര്യ ബിന്ദു, ബന്ധുക്കളായ ക്രിസ്‌റ്റീന, ആല്‍വിന്‍, മാത്യു ജോര്‍ജ്‌ എന്നിവര്‍ക്കാണു പരുക്കേറ്റത്‌. ഇന്നലെ രാത്രി പത്തരയോടെ കുരുതിക്കുളം ചെക്‌പോസ്‌റ്റിനു സമീപം രണ്ടാം വളവിലായിരുന്നു അപകടം. അന്‍പതടി താഴ്‌ചയിലേക്കാണ്‌ കാര്‍ മറിഞ്ഞത്‌. കെ.എല്‍-41 ബി 8522 നമ്പര്‍ സിഫ്‌റ്റ് കാറാണ്‌ അപകടത്തില്‍പ്പെട്ടത്‌. പരുക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
=====================================================

No comments:

Post a Comment