നിത്യാനന്ദ വീഡിയോയിലുള്ളത് രഞ്‌ജിത തന്നെ | ||
നിത്യാനന്ദയുമായുള്ള കിടപ്പറ വീഡിയോയിലുള്ളത് താനല്ലെന്നും ഈ വീഡിയോ കൃത്രിമമായി നിര്‍മിച്ചവയാണെന്നും തന്റെ അഭിനയ ജീവിതം തകര്‍ക്കാനുള്ള ചിലരുടെ ശ്രമാണിതെന്നുമായിരുന്നു രഞ്‌ജിതയുടെ നിലപാട്. നിത്യാനന്ദയുടെയും രഞ്‌ജിതയുടെയും ഫോട്ടോകളും വിവാദ വീഡിയോ ദൃശ്യങ്ങളും താരതമ്യം ചെയ്‌താണ് ഫോറന്‍സിക് ലാബ് പരിശോധന നടത്തിയത്. സങ്കീര്‍ണമായ ഈ പരിശോധനയിലാണ് രഞ്‌ജിതയും നിത്യാനന്ദയുമായുള്ള കിടപ്പറ ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്നു കണ്ടെത്തിയത്. മോര്‍ഫ് ചെയ്‌തതോ അല്ലെങ്കില്‍ മുഖ-ശരീര സാദൃശ്യമുള്ളവരെ അഭിനയിപ്പിച്ച് കൃത്രിമമായി സൃഷ്‌ടിച്ചതോ അല്ല ഈ വീഡിയോന്നും ലോകത്ത് എവിടെ പരിശോധിച്ചാലും ഈ വീഡിയോയിലുള്ളത് രഞ്‌ജിതയും സ്വാമിയുമാണെന്നും കണ്ടെത്താനാവുമെന്നും കര്‍ണാടക പോലീസ് പറഞ്ഞു. കേസ് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ വിവാദ വീഡിയോ സത്യമാണെന്നു നിത്യാനന്ദ കര്‍ണാടക പോലീസിനോട് സമ്മതിച്ചിരുന്നു. -രഞ്‌ജിതയെക്കൂടാതെ 15 സ്‌ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്നു: നിത്യാനന്ദ നടി രഞ്‌ജിതയെക്കൂടാതെ പതിനഞ്ചിലേറെ സ്‌ത്രീകളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നതായി നിത്യാനന്ദയുടെ വെളിപ്പെടുത്തല്‍. കേസ് അനേ്വഷിക്കുന്ന കര്‍ണാടക പോലീസിന്റെ സി.ഐ.ഡി. വിഭാഗത്തോടായിരുന്നു നിത്യാനന്ദയുടെ വെളിപ്പെടുത്തല്‍. ഒരു വര്‍ഷത്തോളം ബിദാഡി ആശ്രമത്തില്‍ താമസിച്ചിരുന്ന രഞ്‌ജിതയുമായി നിരവധി തവണ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നതായാണ് സ്വാമി കേസ് അനേ്വഷകരോട് സമ്മതിച്ചിട്ടുള്ളത്. കൂട്ടാളിയായിരുന്ന ലെനിന്‍ കറുപ്പന്റെ പരാതിയെ തുടര്‍ന്നായിരുന്നു നിത്യാനന്ദയെ പോലീസ് അറസ്‌റ്റു ചെയ്‌തത്. ബലാല്‍സംഗ ശ്രമം, പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം, മതവികാരങ്ങളെ വൃണപ്പെടുത്താനുള്ള ശ്രമം എന്നിങ്ങനെ നിരവധി കുറ്റങ്ങള്‍ നിത്യാനന്ദയ്‌ക്കെതിരേ പോലീസ് ചുമത്തിയിരുന്നു. എന്നാല്‍, പിന്നീട് നിത്യാനന്ദ ജാമ്യത്തിലിറങ്ങുകയായിരുന്നു. -രഞ്‌ജിത ആത്മകഥ എഴുതുന്നു നിത്യാനന്ദയുമായുള്ള കിടപ്പറ വീഡിയോ ദൃശ്യങ്ങള്‍ വിവാദമായതിന്റെ പശ്‌ചാത്തലത്തില്‍ നടി രഞ്‌ജിത ആത്മകഥ എഴുതുന്നു. വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് തനിക്ക് അനുഭവിക്കേണ്ടിവന്ന മാനസിക പീഡനങ്ങളെക്കുറിച്ചും രഞ്‌ജിതയുടെ ആത്മകഥയിലുണ്ടാവും. നിത്യാനന്ദയുമായി ബന്ധപ്പെട്ടുള്ള തന്റെ ആത്മീയ അനുഭവങ്ങളും വിവാദങ്ങളെത്തുടര്‍ന്ന് അനുഭവിക്കേണ്ടിവന്ന അപമാനങ്ങളും ഈ ബുക്കിലുണ്ടാവും. ഇംഗ്ലീഷ് സാഹിത്യം പഠിച്ചിട്ടുള്ള രഞ്‌ജിതയ്‌ക്ക് ആത്മകഥ ആകര്‍ഷകമായി എഴുതാനാവുമെന്നാണ് അവരുടെ അഭിഭാഷകനായ ഗജേന്ദ്ര നായിഡു പറയുന്നത്. ഇംഗ്ലീഷിലാണ് ആത്മകഥ എഴുതുന്നത്. കുട്ടിക്കാലം, അഭിനയ ജീവിതം, ആത്മീയ അനേ്വഷണങ്ങള്‍, നിത്യാനന്ദയുമായുള്ള ബന്ധം തുടങ്ങിയ ഭാഗങ്ങള്‍ ആത്മകഥയിലുണ്ടാവും. അതോടൊപ്പം തന്നെ നിത്യാനന്ദ വിവാദങ്ങള്‍ രാഷ്ര്‌ടീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചതിനെക്കുറിച്ചും രഞ്‌ജിതയുടെ ആത്മകഥയിലുണ്ടാവുമെന്നും രഞ്‌ജിതയോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി. ====================================================== |
Tuesday, January 4, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment