ജനമധ്യത്തിലെ കൊലപാതകം: യുവതിയും എംഎല്‍എയും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട ബന്ധം |
പാറ്റ്‌ന: ബിഹാര്‍ എം.എല്‍.എ. രാജ് കിഷോര്‍ കേസരിയെ ജനമധ്യത്തില്‍ കുത്തിക്കൊന്ന രൂപം പഥക്(40) എന്ന യുവതിക്ക് എം.എല്‍.എയുമായി വര്‍ഷങ്ങള്‍ നീണ്ട ബന്ധം. സ്വകാര്യ സ്‌കൂള്‍ ഉടമസ്‌ഥയായ രൂപം പഥക്കിന്റെ സ്‌കൂള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഉദ്‌ഘാടനം ചെയ്‌തത് രാജ് കിഷോറായിരുന്നു. രാജ് കിഷോറിന്റെ മണ്ഡലമായ പൂര്‍ണിയയിലായിരുന്നു ഈ സ്‌കൂള്‍. അന്നു മുതല്‍ ആരംഭിച്ചതാണ് രണ്ടു കുട്ടികളുടെ മാതാവായ രൂപം പഥക്കുമായുള്ള രാജ് കിഷോറിന്റെ ബന്ധം. മൂന്നു വര്‍ഷമായി ബി.ജെ.പി. എം.എല്‍.എയായ രാജ് കിഷോര്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് രൂപം പഥക് കേസ് കൊടുത്തതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വിവാദമായത്. നാലു തവണ എം.എല്‍.എ ആയിട്ടുള്ള രാജ് കിഷോര്‍ സ്വഭാവ ദൂഷ്യമുള്ള ആളല്ലെന്നും അദ്ദേഹത്തെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള രൂപം പഥക്കിന്റെ തന്ത്രം മാത്രമാണിതെന്നുമായിരുന്നു ബി.ജെ.പി നിലപാട്. പിന്നീട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് രാജ് കിഷോറിനെതിരായ പരാതികള്‍ അവര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍, രാജ് കിഷോറിന്റെയും അനുയായികളുടെയും സമ്മര്‍ദത്തിനു വഴങ്ങി താന്‍ പരാതി പിന്‍വലിക്കുകയായിരുന്നെന്നാണ് രൂപം പഥക്ക് പിന്നീട് പറഞ്ഞത്. പക്ഷേ, ഇന്നലെ രാജ് കിഷോറിനെ പൂര്‍ണിയയിലുള്ള വസതിയില്‍ ജനമധ്യത്തില്‍വച്ച് രൂപം പഥക് കുത്തിക്കൊന്നതോടെ സംഭവങ്ങളുടെ ഗതി മാറുകയായിരുന്നു. എം.എല്‍.എയെ കൊലപ്പെടുത്തിയതില്‍ പ്രകോപിതരായ ജനങ്ങള്‍ രൂപം പഥക്കിനെ മര്‍ദിച്ചവശയാക്കിയിരുന്നു. പിന്നീട് ഇവരെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കരുതെന്നും തനിക്ക് ജീവിക്കേണ്ടെന്നും തൂക്കിക്കൊല്ലണമെന്നും ഇവര്‍ അലറി വിളിക്കുന്നുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. (mangalam) |
Tuesday, January 4, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment