ബേപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളം റെയില്‍പ്പാതകള്‍ക്ക് സര്‍വേ നടത്തും
Posted on: 21 Jan 2011
കോഴിക്കോട്: കോഴിക്കോട്ടുനിന്നു ബേപ്പൂരിലേക്കും കണ്ണൂര്‍ മുതല്‍ പുതിയ വിമാനത്താവളം വരെയുമുള്ള റെയില്‍പ്പാതകള്‍ക്കുള്ള സര്‍വേ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു. കോഴിക്കോട് -തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്സ് 'ഫ്‌ളാഗ്ഓഫ്' ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കോഴിക്കോട്ട് നിന്ന് ബേപ്പൂര്‍ തുറമുഖത്തേക്കും കണ്ണൂരില്‍ നിന്ന് പുതിയ വിമാനത്താവളം വരെയും റെയില്‍പ്പാത വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇതുകണക്കിലെടുത്ത് രണ്ട് ലൈനിന്റെയും സര്‍വേ നടപടി തുടങ്ങാന്‍ റെയില്‍വേ മന്ത്രി എന്ന നിലയില്‍ നേരത്തേ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് അടുത്ത റെയില്‍വേ ബജറ്റില്‍ ഉള്‍പ്പെടുത്തി സര്‍വേ ആരംഭിക്കുമെന്നാണ് വിശ്വസിക്കുന്നത്-അഹമ്മദ് പറഞ്ഞു.
താന്‍ റെയില്‍വേ മന്ത്രിയായ വേളയില്‍ കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ 24 തീവണ്ടി സര്‍വീസുകള്‍ പുതുതായി ആരംഭിച്ചു. മൂന്നെണ്ണം എറണാകുളത്തേക്കും തുടങ്ങി. ഷൊറണൂര്‍-മംഗലാപുരം പാത വൈദ്യുതീകരിക്കുന്നതിന്റെ ടെന്‍ഡര്‍ നടപടിയായി. പണി ഉടന്‍ ആരംഭിക്കും. പാത ഇരട്ടിപ്പിക്കല്‍ മാസങ്ങള്‍ക്കകം പൂര്‍ത്തിയാവും. കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച മുഴുവന്‍ വണ്ടികളും നടപ്പുസാമ്പത്തിക വര്‍ഷം തന്നെ തുടങ്ങാനായെന്ന് മന്ത്രി പറഞ്ഞു.

==================================================
No comments:
Post a Comment