Thursday, January 20, 2011


മുറിക്കുന്നതിനിടെ മരം വീണ്‌ നഗരസഭാ ജീവനക്കാരന്‍ മരിച്ചു
തൊടുപുഴ: മുറിയ്‌ക്കുന്നതിനിടെ മരം വീണു നഗരസഭാ ജീവനക്കാരന്‍ മരിച്ചു. കരിമണ്ണൂര്‍ വട്ടപ്പറമ്പില്‍ കെ.എഫ്‌.ജോസഫാ (ഇഞ്ചിയാനി ജോസഫ്‌-50) ണു മരിച്ചത്‌.

ഇന്നലെ വൈകിട്ട്‌ നാലരയോടെ കോലാനി നഗരസഭാ ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ ഉണങ്ങിനിന്ന ബദാം മരം മുറിക്കുന്നതിനിടെയായിരുന്നു അപകടം. മരത്തില്‍ കെട്ടിയിരുന്ന വടം വലിക്കുന്നതിനിടെ ദേഹത്തേയ്‌ക്കു വീഴുകയായിരുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മേരി ചെപ്പുകുളം കാഞ്ഞിരക്കാട്ടു കുടുംബാംഗം.

മക്കള്‍: ഡിന്റോ (സഹകരണ കോളജ്‌ വിദ്യാര്‍ഥി), ഡിജോ (നെയ്യശേരി സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ സ്‌കൂള്‍ വിദ്യാര്‍ഥി).

മൃതദേഹം ഇന്ന്‌ രാവിലെ 11 നു നഗരസഭാ ഓഫീസ്‌ പരിസരത്ത്‌ പൊതുദര്‍ശനത്തിനു വച്ചശേഷം ഉച്ചകഴിഞ്ഞ്‌ കരിമണ്ണൂര്‍ സെന്റ്‌ മേരീസ്‌ ഫൊറോനാ പള്ളിയില്‍ സംസ്‌കരിക്കും (mangalam)
============================================

No comments:

Post a Comment