Friday, January 21, 2011


8 ദിവസം പ്രായമുള്ളപ്പോള്‍ നഷ്‌ടമായ മാതാപിതാക്കളെ സ്വയം കണ്ടെത്തി

കാര്‍ലിന വൈറ്റിന്‌ എല്ലാമിപ്പോള്‍ അല്‍ഭുതമാണ്‌. 'പുതിയ പേര്‌ ,അച്‌ഛന്‍, അമ്മ , സഹോദരി, വീട്‌ ... വീണ്ടും ജനിച്ചതുപോലെ'. മയക്കുമരുന്നിന്‌ അടിമയായ 'അമ്മ' ആന്‍ പെറ്റ്‌വേയുടെ സംരക്ഷണയിലായിരുന്നു കാര്‍ലിന ഇത്രയും നാള്‍.

1987 ലാണ്‌ കാള്‍ ടൈസണും ജോയ്‌ വൈറ്റിനും മകളെ നഷ്‌ടമായത്‌ . ഹാര്‍ലെം ആശുപത്രിയില്‍ നിന്നാണ്‌ ആന്‍ കാര്‍ലിനയെ തട്ടിക്കൊണ്ടു പോയത്‌ . പോലീസ്‌ വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും നേഴ്‌സിന്റെ വേഷം ധരിച്ചെത്തിയ ആരോ ആണ്‌ തട്ടിക്കൊണ്ടു പോകലിന്‌ പിന്നിലെന്ന്‌ മാത്രമാണ്‌ കണ്ടെത്തിയത്‌ .

പിന്നീട്‌ അന്വേഷണം ഏറ്റെടുത്തത്‌ കാര്‍ലിന തന്നെയാണ്‌ .

നേജ്‌ദ്ര നാന്‍സ്‌ എന്നാണ്‌ ആന്‍ കാര്‍ലീനയ്‌ക്ക് പേരിട്ടത്‌ . ആയുധങ്ങളും മയക്കുമരുന്നും നിറഞ്ഞ വീട്ടിലുളള താമസം കൊച്ചു കാര്‍ലിനയ്‌ക്ക് അസഹനീയമായിരുന്നു. സ്‌കൂളില്‍ ജനന സര്‍ട്ടിഫിക്കേറ്റ്‌ സമര്‍പ്പിക്കാത്തതും അച്‌ഛനെക്കുറിച്ചുളള ചോദ്യങ്ങള്‍ക്ക്‌ വ്യക്‌തമായ മറുപടി ലഭിക്കാത്തതും അവള്‍ക്ക്‌ സംശയങ്ങള്‍ നല്‍കി.

ചോദ്യങ്ങള്‍ക്ക്‌ സഹിക്കാനാകാതെ മയക്കുമരുന്നിന്‌ അടിമയായ അമ്മ തനെ വളര്‍ത്താനേല്‍പ്പിച്ചതാണെന്ന്‌ ആന്‍ അറിയിച്ചു. എങ്കിലും കാര്‍ലിന അന്വേഷണം തുടര്‍ന്ന്‌ . ഒടുവില്‍ ഒരു വെബ്‌ സൈറ്റില്‍ കണ്ട സ്വന്തം ചിത്രങ്ങളാണ്‌ പിടിവള്ളിയായത്‌ . കാണാതായവരുടെ ചിത്രങ്ങളുളള വെബ്‌ സൈറ്റിലാണ്‌ കാര്‍ലിന സ്വയം കണ്ടെത്തിയത്‌ . തുടരന്വേഷണത്തില്‍ മാതാപിതാക്കളെ കണ്ടെത്തുകയും ചെയ്‌തു. പക്ഷേ, 23 വര്‍ഷം ഇതിനിടെ കഴിഞ്ഞുപോയെന്നു മാത്രം.

സ്വന്തം മുഖമാണ്‌ അമ്മ ജോയ്‌ വൈറ്റ്‌ മകളില്‍ കാണുന്നത്‌ .

ആറു വയസുകാരിയായ സഹോദരി സമാമിയും കൂടിയായപ്പോള്‍ അവളുടെ സന്തോഷത്തിന്‌ പരിധിയില്ല. സംഭവമറിഞ്ഞ്‌ ന്യൂയോര്‍ക്ക്‌ പോലീസ്‌ കേസെടുത്തെങ്കിലും ആന്‍ പെറ്റ്‌വേ ഇപ്പോള്‍ ഒളിവിലാണ്‌ .

No comments:

Post a Comment