Friday, January 21, 2011



ടിവി ഷോ അല്‍ഭുതം! ക്രിസ്‌തുവിന്റെ ചിത്രം പതിറ്റാണ്ടുകള്‍ക്ക്‌ ശേഷം ഉടമകള്‍ക്ക്‌

യാദൃച്‌ഛികമായാണ്‌ സൈപ്രസ്‌ ഓര്‍ത്തഡോക്‌സ് സഭയുടെ ബിഷപ്പ്‌ പോര്‍ഫിറോസ്‌, ഗായകന്‍ ബോയ്‌ ജോര്‍ജിന്റെ അഭിമുഖം ശ്രദ്ധിച്ചത്‌ . ഭിത്തിയില്‍ തൂങ്ങിയ ക്രിസ്‌തുവിന്റെ ചിത്രത്തില്‍ കണ്ണുടക്കാന്‍ വൈകിയില്ല. 300 വര്‍ഷം പഴക്കമുള്ള ക്രിസ്‌തുവിന്റെ ചിത്രം സൈപ്രസ്‌ സഭയ്‌ക്ക് തിരികെ ലഭിക്കാന്‍ വൈകിയില്ല.

1974 ല്‍ തുര്‍ക്കിയുടെ സൈപ്രസ്‌ അധിനിവേശനത്തിനിടെയാണ്‌ സഭയ്‌ക്ക് യേശുവിന്റെ ചിത്രം നഷ്‌ടമായത്‌ . പലചിത്രങ്ങളും തുര്‍ക്കികള്‍ അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ വില്‍ക്കുകയും ചെയ്‌തു. 25 വര്‍ഷം മുമ്പാണ്‌ യേശുവിന്റെ ചിത്രം ബോയ്‌ ജോര്‍ജിന്റെ പക്കലെത്തിയത്‌ . ഡച്ച്‌ ടിവി ഗായകനുമായി നടത്തിയ അഭിമുഖത്തില്‍ ചിത്രം ശ്രദ്ധിക്കപ്പെടുകയായിരുന്നു.

ബിഷപ്പിന്റെ പ്രതിനിധികള്‍ സമീപിച്ചപ്പോള്‍ സന്തോഷത്താടെ ചിത്രം കൈമാറാന്‍ ഗായകനും തയാറായി. യേശുവിന്റെ പുതിയ ചിത്രം നല്‍കിയാണ്‌ ബിഷപ്പ്‌ നന്ദി പ്രകടിപ്പിച്ചത്‌ . (mangalam)
======================================================

No comments:

Post a Comment