കോയമ്പത്തൂരില്‍ വ്യാജമദ്യനിര്‍മാണകേന്ദ്രം: നാലു മലയാളികള്‍ അറസ്‌റ്റില്‍ |
കോയമ്പത്തൂര്‍: നഗരത്തില്‍ വ്യാജമദ്യനിര്‍മാണ കേന്ദ്രം നടത്തിയിരുന്ന നാലു മലയാളി യുവാക്കളെ അറസ്‌റ്റ് ചെയ്‌തു. കോട്ടയം സ്വദേശി അനീഷ്, കൊച്ചി സ്വദേശികളായ ശ്യാം, അജിത്ത്, ജിയോ, എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ഡോ. സി. ശൈലേന്ദ്രബാബു പറഞ്ഞു. ഇരുഗൂരിലെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ 700 ലിറ്റര്‍ സ്‌പിരിറ്റും ഒഴിഞ്ഞ ബോട്ടിലുകളും 275 സീല്‍ ചെയ്‌ത മദ്യക്കുപ്പികളും പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണു യുവാക്കള്‍ കുടുങ്ങിയത്. ഇവരുടെ വീട്ടില്‍നിന്നു നാടന്‍ തോക്കും കണ്ടെടുത്തു. 'മിലിട്ടറി ഉപയോഗത്തിനു മാത്രം' എന്നു രേഖപ്പെടുത്തിയ മദ്യക്കുപ്പികള്‍ കേരളത്തിലേക്കാണ് അയച്ചിരുന്നത്. മൂന്നു മാസം മുമ്പാണ് ഇവര്‍ കോയമ്പത്തൂരില്‍ വ്യാജമദ്യനിര്‍മാണ കേന്ദ്രം ആരംഭിച്ചതെന്നും പോലീസ് പറഞ്ഞു. |
Tuesday, January 4, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment