മാപ്പുസാക്ഷിക്കു വെട്ടേറ്റ സംഭവം: അക്രമത്തിനു പിന്നില്‍ മറ്റൊരു പ്രതിയും സഹോദരനുമെന്ന് മൊഴി |
കോട്ടയം: പോള്‍ എം ജോര്‍ജ് വധക്കേസിലെ മാപ്പുസാക്ഷിയാക്കപ്പെട്ടയാള്‍ക്ക് വെട്ടേറ്റ സംഭവത്തിനു പിന്നില്‍ ഇതേ കേസിലെ മറ്റൊരു പ്രതിയും സഹോദ രനുമെന്ന് മൊഴി. സി.ബി.ഐ. കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ മാപ്പുസാക്ഷിയാക്കിയ നാലുകോടി കൂടത്തേട്ട് വടക്കേപ്പറമ്പില്‍ ബിനു കുര്യാക്കോസി (28)നാണ് ഇന്നലെ രാത്രി വെട്ടേറ്റത്. നാലുകോടിയില്‍ നിന്നു വീട്ടിലേക്കു പോകുന്നതിനിടെ ഒരു സംഘം ആളുകള്‍ രാത്രി ഒമ്പതോടെ ബിനുവിനെ അക്രമിക്കുകയായിരുന്നു. തലയ്‌ക്കും, കാലിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ രാത്രി പതിനൊന്നരയോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാലിലെ ആഴത്തിലുള്ള മുറിവില്‍ നിന്ന് രക്‌തം വാര്‍ന്നൊഴുകിയതിനെ ഗുരുതരാവസ്‌ഥയിലാണ് ഇയാടെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ പതിനൊന്നാം വാര്‍ഡില്‍ ചികിത്സയിലാണ് ബിനു. പോള്‍ വധക്കേസിലെ മറ്റൊരു പ്രതി പായിപ്പാട് കൈലാസ് ഭവനത്തില്‍ സുജിതും സഹോദരന്‍ സുനീഷുമാണ് അക്രമത്തിനു പിന്നിലെന്ന് ഇയാള്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. സുജിതിന്റെ സഹോദരന്‍ സുനീഷുമായുള്ള സംഘട്ടനത്തെത്തുടര്‍ന്നുള്ള കേസില്‍ ജയിലിലായിരുന്ന ഇയാള്‍ ഏതാനും ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. തൃക്കൊടിത്താനം പോലീസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ================================================= |
Tuesday, January 4, 2011
പോള്‍ എം ജോര്‍ജ് വധക്കേസിലെ മാപ്പുസാക്ഷിക്കു വെട്ടേറ്റ സംഭവം...
Subscribe to:
Post Comments (Atom)
No comments:
Post a Comment