Tuesday, January 4, 2011

ഹിപ്പപ്പൊട്ടാമസ്‌ മനുഷ്യന്‍

മാരിസ്‌ എല്‍സ്‌ എന്ന കര്‍ഷകന്റെ ഉറ്റ സുഹൃത്ത്‌ ഒരു ഹിപ്പപ്പൊട്ടാമസാണ്‌. ദക്ഷിണാഫ്രിക്കയിലെ പെട്രസ്‌ സേ്‌റ്റയ്‌ന്‍ ലേക്കിനു സമീപമുള്ള മാരിസിന്റെ 400 ഏക്കറോളം വിസ്‌തൃതിയുള്ള ഫാമിലെ താരവും ഈ ഹിപ്പപ്പൊട്ടാമസാണ്‌. ഹംഫ്രീയെന്നാണ്‌ ഇവന്റെ പേര്‌. നാല്‍പ്പതുകാരനായ മാരിസ്‌ ഇവന്റെ പുറത്തുകയറിയാണ്‌ തന്റെ ഫാമില്‍ പലപ്പോഴും ചുറ്റിക്കറങ്ങുന്നത്‌. മാരിസ്‌ ഫാമിനു കുറുകേയുള്ള നദി കടക്കുന്നതും ഈ ഹിപ്പോയുടെ പുറത്തുകയറിയാണ്‌. തന്റെ ഫാമില്‍ ഇരുപതോളം മൃഗങ്ങളെ വളര്‍ത്തുന്നുണ്ട്‌ മാരിസ്‌. അഞ്ചു മാസം പ്രായമായപ്പോഴാണ്‌ ഹംഫ്രീയെ മാരിസിനു ലഭിക്കുന്നത്‌. ഇപ്പോള്‍ ആറു വയസുണ്ട്‌. തൂക്കമോ 1,200 കിലോയും.

കൂട്ടുകാരാണെങ്കിലും ചിലപ്പോള്‍ ഹംഫ്രീ മാരിസുമായി പിണങ്ങാറുണ്ട്‌. പിണക്കം വരുമ്പോള്‍ മാരിസ്‌ പുറത്തുണ്ടെങ്കില്‍ ഹംഫ്രീ കുതറും. ഭീമന്‍ ഹംഫ്രീ കുതറിയാല്‍ മാരിസ്‌ നിലത്തു വീണതുതന്നെ. തന്റെ പ്രിയപ്പെട്ടകൂട്ടുകാരനായി 200 മീറ്റര്‍ വിസ്‌തൃതിയുള്ള ഒരു ഡാം തന്നെ മാരിസ്‌ പണിതിട്ടുണ്ട്‌. തനിക്കൊരു മകനെപ്പോലെയാണ്‌ ഹംഫ്രിയെന്നാണ്‌ മാരിസ്‌ പറയുന്നത്‌. ഏറ്റവും ആക്രമണകാരിയായ ജീവികളിലൊന്നാണ്‌ ഹിപ്പപ്പോട്ടാമസ്‌. മാരിസെപ്പോലെ ഭാര്യ ലൂയിസിന്റെയും ഇഷ്‌ടക്കാരനാണ്‌ ഹംഫ്രി. ഹംഫ്രിക്കൊരു കൂട്ടുകാരിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ മാരിസിപ്പോള്‍.  (mangalam)

========================================================

No comments:

Post a Comment