കമ്പോഡിയയിലെ സ്‌്വ്യറോളും ഗ്രാമത്തില്‍ അപൂര്‍വമായൊരു വിവാഹം നടന്നു. പെരുമ്പാമ്പുകളായിരുന്നു വധൂവരന്‍മാര്‍. വരന്റെ പേര് ക്രോംഗ് പിച്ച് എന്നും വധുവിന്റേത് കമ്‌്റോണ്‍ എന്നുമായിരുന്നു. സാധാരണ വരനാണ് വലിപ്പമെങ്കില്‍ ഈ പെരുമ്പാമ്പു വിവാഹത്തില്‍ വധുവിനായിരുന്നു വലിപ്പം. 4.8 മീറ്റര്‍ നീളവും 90 കിലോയോളം തൂക്കവുമുണ്ട് വധുവിന്.
ബുദ്ധമത ആചാരപ്രകാരമായിരുന്നു വിവാഹം. രണ്ട് ബുദ്ധസന്യാസിമാരാണ് പെരുമ്പാമ്പ് വധൂവരന്‍മാരെ വിവാഹിതരായി പ്രഖ്യാപിച്ചത്. ഗ്രാമത്തിന്റെ ഐശ്വരത്തിനും ആയൂര്‍ദൈര്‍ഘ്യത്തിനുമായിരുന്നു വ്യത്യസ്‌തമായ ഈ വിവാഹമെന്നായിരുന്നു ഗ്രാമവാസികള്‍ പറയുന്നത്. ജ്യോതിഷികള്‍ പറഞ്ഞതു പ്രകാരമായിരുന്നു ഗ്രമവാസികള്‍ പെരുമ്പാമ്പു വിവാഹത്തിനൊരുങ്ങിയത്. മൃഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളില്‍ ആത്മാക്കള്‍ കുടികൊള്ളുന്നുണ്ടെന്ന് വിശ്വസിക്കുന്നവരാണ് കമ്പോഡിയക്കാര്‍. അതിനാല്‍തന്നെ വമ്പന്‍ ആഘോഷത്തോടെയാണ് ഗ്രാമവാസികള്‍ ഈ പെരുമ്പാമ്പു വിവാഹം നടത്തിയത്. നൂറുകണക്കിനു |
No comments:
Post a Comment