Monday, March 7, 2011


തീവ്രവാദികള്‍ ഇന്റര്‍നെറ്റിലൂടെ റിക്രൂട്ട്‌ ചെയ്യുന്നതായി ആഭ്യന്തര സെക്രട്ടറി
ന്യൂഡല്‍ഹി: തീവ്രവാദി സംഘടനകള്‍ ഇന്റര്‍നെറ്റിലൂടെ അണികളെ തേടുന്നത്‌ വ്യാപകമായതായി ആഭ്യന്തര സെക്രട്ടറി ജി.കെ. പിളള.

'മുംബൈ അടക്കമുള്ള ആക്രമണങ്ങളില്‍ വിവരങ്ങള്‍ കൈമാറാന്‍ തീവ്രവാദികള്‍ ഉപയോഗിച്ചത്‌ ഇന്റര്‍നെറ്റിനെയാണ്‌ . സംഘടനയില്‍ അംഗങ്ങളെ ചേര്‍ക്കാനും ഇപ്പോഴവര്‍ ആശ്രയിക്കുന്നത്‌ ഇന്റര്‍നെറ്റിനെയാണ്‌'- അദ്ദേഹം പറഞ്ഞു.

സൈബര്‍ സുരക്ഷ കൂട്ടാനുള്ള നടപടി സര്‍ക്കാര്‍ ശക്‌തമാക്കും. CERTIN എന്ന പേരില്‍ ദേശീയ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ്‌ ടീം നിലവില്‍ വരുമെന്ന്‌ അദ്ദേഹം അറിയിച്ചു.

==================================================

No comments:

Post a Comment