Thursday, March 31, 2011

Lavelin:


ലാവ്‌ലിന്‍: സുപ്രീംകോടതി തള്ളുംമുന്‍പ്‌ പിണറായി ഹര്‍ജി പിന്‍വലിച്ചു
ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ വിചാരണ നടത്താന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരേ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളുന്നതിനു മുമ്പേ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പിന്‍വലിച്ചു.

കേസില്‍ പ്രതിയും മുന്‍ വൈദ്യുതിമന്ത്രിയുമായ പിണറായി ഹൈക്കോടതിയെ സമീപിക്കാതെ സുപ്രീംകോടതിയില്‍ നേരിട്ട്‌ ഹര്‍ജി നല്‍കുകയായിരുന്നു. ഇപ്രകാരം നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും സ്വമേധയാ പിന്‍വലിച്ചാല്‍ തുടര്‍ നടപടിക്കുളള ആനുകൂല്യം ലഭിക്കുമെന്നും കോടതി അറിയിച്ചതിനെ തുടര്‍ന്നാണ്‌ പിണറായി പിന്മാറിയത്‌. 


ജസ്‌റ്റിസ്‌ ആര്‍.വി.രവീന്ദ്രന്‍ പിന്മാറിയതിനെ തുടര്‍ന്ന്‌ ജസ്‌റ്റിസുമാരായ എച്ച്‌.എസ്‌.ബേദിയും ചന്ദ്രമൗലി പ്രസാദും അടങ്ങുന്ന പുതിയ ബഞ്ചാണ്‌ കേസ്‌ പരിഗണിച്ചത്‌. കേസ്‌ പരിഗണനയ്‌ക്കെടുത്തപ്പോള്‍ മുതല്‍ കേസ്‌ സുപ്രീംകോടതിയില്‍ നേരിട്ട്‌ എത്തിയതില്‍ ബെഞ്ച്‌ വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു. മൗലികാവകാശ ലംഘനത്തിനെതിരേയാണ്‌ റിട്ട്‌ നല്‍കിയതെന്ന്‌ പിണറായിയുടെ അഭിഭാഷകന്‍ കെ.കെ.വേണുഗോപാല്‍ കോടതിയെ ബോധിപ്പിച്ചു

===================================

No comments:

Post a Comment