പോസ്‌റ്റര്‍ കീറിയെന്നാരോപിച്ച് സി.പി.എമ്മുകാര്‍ കെട്ടിയിട്ടു മര്‍ദിച്ച യുവാവ് തൂങ്ങിമരിച്ച നിലയില്‍ |
കൊട്ടിയൂര്‍: പ്രചാരണ പോസ്‌റ്റര്‍ കീറിയെന്നാരോപിച്ചു സി.പി.എം. പ്രവര്‍ത്തകര്‍ മര്‍ദിച്ച ആദിവാസി യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പായത്തോട് ഇടമന കോളനിയിലെ കേളു-കുംഭ ദമ്പതികളുടെ മകനും യൂത്ത് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമായ ബാലനാ(31)ണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കോളനിക്കു സമീപത്തെ റോഡില്‍ സി.പി.എം. പ്രവര്‍ത്തകര്‍ പേരാവൂര്‍ മണ്ഡലം എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥി കെ.കെ. ശൈലജയുടെ പോസ്‌റ്ററുകള്‍ പതിക്കുന്നതു ബാലന്‍ തടഞ്ഞതായും പതിച്ച പോസ്‌റ്ററുകള്‍ കീറിക്കളഞ്ഞതായും പറയുന്നു. ഇതേത്തുടര്‍ന്ന് സി.പി.എം. പ്രവര്‍ത്തകര്‍ ബാലനെ കെട്ടിയിട്ടു മര്‍ദിക്കുകയായിരുന്നുവത്രേ. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു കേളകം പോലീസെത്തിയാണു കെട്ടഴിച്ചുവിട്ടത്. ബാലനോടു അടുത്ത ദിവസം സ്‌റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. വീട്ടില്‍ പോയി കിടന്നുറങ്ങിയ ബാലനെ ഇന്നലെ രാവിലെ സഹോദരനാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ സ്വപ്‌നയും രണ്ടു മക്കളും തൊട്ടടുത്ത തറവാട്ടുവീട്ടിലായിരുന്നു. ബാലന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ട് (source:mangalam) ======================================= |
Thursday, March 31, 2011
Kerala Election News.
Subscribe to:
Post Comments (Atom)
No comments:
Post a Comment