Monday, March 7, 2011


മംഗലാപുരത്ത്‌ ജയില്‍ ചാടിയ റിയാസ്‌ അറസ്‌റ്റില്‍

കാസര്‍കോട്‌: മംഗലാപുരത്ത്‌ പോലീസ്‌ കസ്‌റ്റഡിയില്‍ നിന്ന്‌ രക്ഷപെട്ട കുപ്രസിദ്ധ വാഹന മോഷ്‌ടാവും വധക്കേസ്‌ പ്രതിയുമായ റിയാസ്‌ അറസ്‌റ്റിലായി. കുമ്പഴ നായ്‌ക്കാപ്പിലില്‍ വാഹനാപകടത്തില്‍പ്പെട്ട ഇയാളെ പോലീസ്‌ പിടികൂടുകയായിരുന്നു.

വിയ്യൂര്‍ സെന്‍്‌ട്രല്‍ ജയിലില്‍ തടവിലായിരുന്ന റിയാസ്‌ കേസ്‌ ആവശ്യത്തിന്റെ തെളിവെടുപ്പിനായി മംഗലാപരത്ത്‌ കൊണ്ടു വന്നപ്പോഴാണ്‌ പോലീസിന്റെ കണ്ണ്‌ വെട്ടിച്ച്‌ രക്ഷപ്പെട്ടത്‌. ഉപ്പള ഹമീദ്‌ വധക്കേസിലെ പ്രതിയായ റിയാസ്‌ ജയിലില്‍ ഒപ്പമുണ്ടായിരുന്ന മോഷ്‌ടാവ്‌ കാലിയ റഫീഖ്‌ എന്നയാള്‍ക്കൊപ്പമാണ്‌ രക്ഷപ്പെട്ടത്‌ എന്ന്‌ പോലീസ്‌ പറയുന്നു. പോലീസ്‌ കസ്‌റ്റഡിയിലിരിക്കെ മുന്‍പും ഇയാളെ കാസര്‍ കോടതിയില്‍ വച്ച്‌ രക്ഷപ്പെടുത്താന്‍ കാലിയ റഫീഖും സംഘവും ശ്രമിച്ചിരുന്നു. അന്ന്‌ ശ്രമം പോലീസിനെ്റ സമയോചിതമായ ഇടപെടല്‍ മൂലം വിഫലമായിരുന്നു. മുപ്പതോളം കവര്‍ച്ചാകേസുകള്‍ ഇയാളുടെ പേരിലുണ്ട്‌.

ഇത്‌ രണ്ടാം തവണയാണ്‌ റിയാസ്‌ തടവു ചാടിയത്‌ . കഴിഞ്ഞ്‌ വര്‍ഷം ജൂണില്‍ റിപ്പര്‍ ജയാനന്ദന്‍ എന്നയാള്‍ക്കൊപ്പം ജയില്‍ ചാടിയ റിയാസിനെ ഒരു മാസത്തിനു ശേഷം പോലീസ്‌ പിടികൂടിയിരുന്നു. മലപ്പുറം, കണ്ണൂര്‍ , കാസര്‍ കോഡ്‌ പോലീസ്‌ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്‌. കാഞ്ഞങ്ങാട്‌ ജ്വല്ലറിയില്‍ കത്തിക്കാട്ടി മോഷണം നടത്താന്‍ ശ്രമിച്ച കേസിലാണ്‌ ദുബായിലേയ്‌ക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തില്‍ വച്ച്‌ ആദ്യം റിയാസിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌

=========================================

No comments:

Post a Comment