Sunday, March 6, 2011

ചൈന


പ്രാവ്‌ സൈനികരുമായി ചൈന

പ്രാചീനയുദ്ധ തന്ത്രങ്ങള്‍ പുതുയുഗത്തില്‍ പയറ്റാനുള്ള ശ്രമത്തിലാണ്‌ ചൈനക്കാര്‍. രഹസ്യസന്ദേശങ്ങള്‍ കൈമാറാന്‍ പ്രാവുകളെ പുരാതനകാലം മുതലേ യുദ്ധഭൂമിയില്‍ ഉപയോഗിച്ചിരുന്നു. ചൈനയുടെ പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മിയും ഇതേ ലക്ഷ്യത്തോടെ പ്രാവുകളെ പരിശീലിപ്പിക്കുകയാണ്‌. പത്തോ നൂറോ പ്രാവുകളെയല്ല പതിനായിരം പ്രാവുകളെയാണ്‌ ചൈനീസ്‌ സൈന്യം പരിശീലിപ്പിക്കുന്നത്‌.

വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായാല്‍ പകരം ഉപയോഗിക്കാനാണ്‌ ഈ പ്രാവുകളെന്നാണ്‌ ചൈന പറയുന്നത്‌. യുദ്ധമുണ്ടായാല്‍ ശത്രുക്കള്‍ ആദ്യം വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ക്കാനായിരിക്കും ശ്രമിക്കുകയെന്നാണ്‌ ചൈനീസ്‌ അധികൃതര്‍ പറയുന്നത്‌.

1950 മുതല്‍ ചൈനീസ്‌ സൈന്യത്തില്‍ പ്രാവുകളുണ്ട്‌. എന്നാല്‍, അവയുടെ എണ്ണം പരിമിതമായിരുന്നു. പതിനായിരം പ്രാവുകളെ സൈന്യത്തിലെടുത്തതോടെ ഈ വിഭാഗത്തിലെ ഏറ്റവും വലിയ ശക്‌തിയായി മാറിയിരിക്കുകയാണ്‌ ചൈന.

(mangalam)
===================================

No comments:

Post a Comment