Monday, February 21, 2011

ഫേസ്‌ബുക്ക്‌ മൂലം .........


ഫേസ്‌ബുക്ക്‌ ഉപയോഗിച്ച കന്യാസ്‌ത്രീയെ മഠത്തില്‍നിന്നു പുറത്താക്കി

സൗഹൃദങ്ങള്‍ സൃഷ്‌ടിക്കാനുള്ള ലളിതവും സൗകര്യപ്രദവുമായി വഴിയാണ്‌ ഇന്റര്‍നെറ്റ്‌. എന്നാല്‍, ഇന്റര്‍നെറ്റിലെ ഏറ്റവും പ്രസിദ്ധമായ സൗഹൃദക്കൂട്ടായ്‌മയായ ഫേസ്‌ബുക്കില്‍ സമയം അധികം ചെലവഴിച്ചെന്ന കുറ്റത്തിനു സ്‌പെയിനില്‍ ഒരു കന്യാസ്‌ത്രീയെ സഭയില്‍നിന്നു പുറത്താക്കിയിരിക്കുകയാണ്‌. മരിയ ജീസസ്‌ ഗലാന്‍ എന്ന കന്യാസ്‌ത്രീയെയാണ്‌ സഭ മഠത്തില്‍നിന്നു പുറത്താക്കിയത്‌. 35 വര്‍ഷമായി കന്യാസ്‌ത്രീയായിരുന്നു സിസ്‌റ്റര്‍ മരിയ. ഫേസ്‌ബുക്കിലും ഇന്റര്‍നെറ്റിലും സജീവമായിരുന്ന ഇവര്‍ സിസ്‌റ്റര്‍ ഇന്റര്‍നെറ്റെന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ഫേസ്‌ബുക്കില്‍ അറുനൂറിലേറെ സുഹൃത്തുക്കളാണ്‌ ഈ കന്യാസ്‌ത്രീക്കുണ്ടായിരുന്നത്‌.

ഫേസ്‌ബുക്കിലൂടെയാണ്‌ തന്നെ സഭയില്‍നിന്നു പുറത്താക്കിയ വിവരം സിസ്‌റ്റര്‍ മരിയ ലോകത്തെ അറിയിച്ചത്‌. ഈ വാര്‍ത്തയറിഞ്ഞതോടെ സിസ്‌റ്റര്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ആയിരക്കണക്കിന്‌ ആളുകളാണ്‌ ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്‌. മഠത്തില്‍നിന്നു പുറത്താക്കിയതോടെ ഇപ്പോള്‍ അമ്മയോടൊപ്പം താമസിക്കുകയാണ്‌ 56 വയസുള്ള സിസ്‌റ്റര്‍ മരിയ. 21-ാം വയസിലാണ്‌ ഇവര്‍ കന്യാസ്‌ത്രീയാകുന്നത്‌. ഫേസ്‌ബുക്കില്‍ സജീവമാകുന്നതിനോടൊപ്പം ലണ്ടന്‍, ന്യൂയോര്‍ക്ക്‌ തുടങ്ങിയ സ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാനുമാണ്‌ മഠത്തില്‍നിന്നു പുറത്താക്കിയതോടെ മരിയയുടെ പദ്ധതി.
=============================================

No comments:

Post a Comment