|
|
തങ്ങളുടെ കഴിവും പ്രാഗത്ഭ്യവും പ്രകടിപ്പിച്ച് മറ്റുള്ളവരുടെ ആദരവ് പിടിച്ചുപറ്റുകയാണ് എല്ലാവരുടെയും ആഗ്രഹം. ഇതിനായി എത്ര കഷ്‌ടപ്പെടാനും ആളുകള്‍ തയാറാണ്. ബ്രിട്ടണിലെ ഡ്യൂറം സര്‍വകലാശാലയിലെ അധ്യാപികയായ നവൊമി ഹൂഗെസ്‌റ്ററും ഇതുപോലെ തന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി കഷ്‌ടപ്പാടുകള്‍ എത്ര വേണമെങ്കിലും സഹിക്കാന്‍ തയാറായിരുന്നു. ബ്രിട്ടണിലെ മുന്‍ തുഴച്ചില്‍ താരമായിരുന്നു നവൊമി. അറ്റ്‌ലാന്റിക് സമുദ്രം ഏറ്റവും വേഗത്തില്‍ തുഴഞ്ഞു കടന്ന് റിക്കോഡ് സൃഷ്‌ടിക്കുകയായിരുന്നു നവൊമിയുടെ ആഗ്രഹം. നവൊമിയുടെ ഈ ആഗ്രഹത്തിനു കൂട്ടായി അഞ്ചു പുരുഷ സുഹൃത്തുക്കളും എത്തി. 40 അടി നീളമുള്ള റോവിംഗ് ബോട്ടിലായിരുന്നി ഇവരുടെ തുഴയല്‍. ആറു പേരുള്ള ഇവരുടെ ടീം രാവും പകലും നിര്‍ത്താതെ തുഴഞ്ഞാണ് റിക്കോഡ് സ്വന്തമാക്കിയത്.
രണ്ടു മണിക്കൂര്‍ വീതമുള്ള ഷിഫ്‌റ്റായിട്ടായിരുന്നു ഇവരുടെ തുഴച്ചില്‍. അപകടങ്ങള്‍ പതിയിരിക്കുന്ന അറ്റ്‌ലാന്റിക്കിലൂടെയുള്ള തുഴച്ചില്‍ ഏറെ കഷ്‌ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. തുഴച്ചില്‍ തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞതോടെ കാലാവസ്‌ഥയുടെ പ്രത്യേകതയാല്‍ നവൊമി ഉള്‍പ്പെടെയുള്ള തുഴച്ചില്‍ക്കാരുടെ ശരീരം മുഴുവന്‍ പൊള്ളികുമിളയ്‌ക്കാന്‍ തുടങ്ങി. വസ്‌ത്രം ധരിച്ച ഭാഗത്തെ കുമിളകള്‍ പൊട്ടി പഴുക്കാനും തുടങ്ങിയതോടെ കൂടെയുള്ള പരുഷന്മാരെല്ലാം വസ്‌ത്രങ്ങള്‍ ഉപേക്ഷിച്ചു നഗ്നരായി തുഴച്ചില്‍ ആരംഭിച്ചു. എന്നാല്‍, അന്യപുരുഷന്മാരുടെ മുമ്പില്‍ നഗ്നയാവാന്‍ നവൊമി ആദ്യം തയാറല്ലായിരുന്നു. പക്ഷേ, ശരീരം മുഴുവന്‍ പൊട്ടി പഴുക്കാന്‍ ആരംഭിച്ചതോടെ വസ്‌ത്രം ഉപേക്ഷിച്ച് തുഴയാന്‍ നവൊമി തീരുമാനിച്ചു. കാരണം, റിക്കോഡ് സൃഷ്‌ടിക്കാനായി എന്തു കഷ്‌ടപ്പാടിനും നവൊമി തയാറായിരുന്നു. ഒടുവില്‍ ദിവസങ്ങളോളം നഗ്നരായ പുരുഷന്മാര്‍ക്കൊപ്പം വിവസ്‌ത്രയായി നവൊമിയും തുഴഞ്ഞു. ഒടുവില്‍ 3,600 കിലോമീറ്റര്‍ ദൈര്‍ഘ്യം 31 ദിവസവും 23 മണിക്കൂറും 31 മിനിട്ടും കൊണ്ട് തുഴഞ്ഞു പൂര്‍ത്തിയാക്കി ലോകറിക്കോഡും സ്വന്തമാക്കി. മുന്‍ റിക്കോഡിനേക്കാള്‍ 20 മണിക്കൂറും 14 മിനിട്ടും കുറഞ്ഞ സമയമേ ഇവര്‍ അറ്റ്‌ലാന്റിക് തുഴഞ്ഞു കടക്കാന്‍ എടുത്തുള്ളൂ. |
No comments:
Post a Comment